തട്ടിപ്പിൽ നിന്ന് രക്ഷ നേടാനാണ് ബിജെപി നേതാവ് പാർട്ടി വിട്ടതെന്ന് ആരോപണം
Tuesday, November 30, 2021 11:09 PM IST
പു​ന​ലൂ​ർ: പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളും ഭ​വ​ന​ര​ഹി​ത​രു​മാ​യ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ൾ​ക്ക് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി വ​ൻ വി​ല​യ്ക്ക് ന​ൽ​കി നട​ത്തി​യ ത​ട്ടി​പ്പി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ ഭ​ര​ണ​ക​ക്ഷി​യി​ൽ അ​ഭ​യം തേ​ടി​യാ​ണ് ആ​ര്യ​ങ്കാ​വി​ലെ ബി​ജെ​പി നേ​താ​വ് പാ​ർ​ട്ടി വി​ട്ട​തെ​ന്ന് ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​രോ​പി​ച്ചു.
ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രും പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളു​മാ​യ ഭൂ​ര​ഹി​ത-ഭ​വ​ന ര​ഹി​ത​രാ​യ പാ​വ​ങ്ങ​ൾ​ക്ക് വീ​ടു​വ​യ്ക്കാ​ൻ ക​ഴു​തു​രു​ട്ടി വാ​ർ​ഡി​ലെ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ ഭാ​ര്യ​യു​ടെ പേ​ർ​ക്കു​ള്ള സെന്‍റി​ന് 20000 രൂ​പ​യ്ക്ക് വാ​ങ്ങി​യ ഒ​രേ​ക്ക​ർ 65 സെ​ന്‍റ് സ്ഥ​ലം അ​റു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തി. മു​ന്പും ഇ​പ്പോ​ഴ​ത്തെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​സ്തു​വാ​ണ് ഇ​ത്. മാ​ത്ര​മ​ല്ല സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റിന്‍റെ വി​ദ​ഗ്ധ​സ​മി​തി വാ​സ​യോ​ഗ്യ​മ​ല്ല എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വ​സ്തു പാ​വ​ങ്ങ​ളെ പ​റ്റി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി ഉ​ൾ​പ്പെ​ടെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും എ​തി​ർ​പ്പു​ക​ൾ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​തി​ൽ നി​ന്നും ര​ക്ഷ നേ​ടു​വാ​നും വ​സ്തു​വി​ൽ​പ്പ​ന സാ​ധൂ​ക​രി​ക്കാ​നും വേ​ണ്ടി ഭ​ര​ണ​ക​ക്ഷി​യി​ൽ ചേ​ക്കേ​റാ​ൻ വേ​ണ്ടി ഇ​ദ്ദേ​ഹം ബി​ജെ​പി വി​ട്ട​ത്.
ഈ ​ഭൂ​മി​യോ​ട് ചേ​ർ​ന്നു​ള്ള മ​റ്റൊ​രു നാ​ലേ​ക്ക​ർ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി കൂ​ടി സെ​ന്‍റി​ന് 20,000 രൂ​പ​യ്ക്ക് വാ​ങ്ങു​വാ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം പാ​ർ​ട്ടി അം​ഗം പോ​ലും കൂ​ടെ പാ​ർ​ട്ടി​വി​ടാ​ൻ ഇ​ല്ലാ​ത്ത കാ​ലു മാ​റ്റ​ത്തി​ന് പേ​രു​കേ​ട്ട ഇ​ദ്ദേ​ഹ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സി​പി​എം ശ്ര​മം എ​ല്ലാ​ത്ത​രം അ​ഴി​മ​തി​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ ​ശ​ശി​ധ​ര​ൻ, സ​ഞ്ജു ബു​ക്കാ​രി, ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് സി ​വി​ജ​യ​കു​മാ​ർ, ഡി​സി​സി അം​ഗം സ​ണ്ണി ജോ​സ​ഫ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു ശി​വ​പ്ര​സാ​ദ്,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ജ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ​ണി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്യ​ങ്കാ​വ് വി​ജ​യ​കു​മാ​ർ, തോ​മ​സ് മൈ​ക്കി​ൾ, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ ബി​ജു എ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ​രാ​ജ്, ജ​സീ​ന്ത റോ​യ്, റെ​നി​താ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.