സി​പി​ഐ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ ശ്ര​മം: പ്ര​തി​ഷേ​ധ​യോ​ഗം നാ​ളെ
Wednesday, December 1, 2021 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​പി​ഐ കൊ​ട്ടാ​ര​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും മു​ൻ ന​ഗ​ര സ​ഭ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന എ​ൻ.​സു​രേ​ഷ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​മ്പി​ളി എ​ന്നി​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച ക​ഴി​യു​മ്പോ​ഴും പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലും അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ക​ലാം​ഗ​നാ​യ സു​രേ​ഷ് പെ​ട്ടി​ക്ക​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ല്ലും ക​മ്പും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് സു​രേ​ഷി​നും അ​മ്പി​ളി​യ്ക്കു​മേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ സു​രേ​ഷി​ന്‍റെ പ​ല്ല് മു​റി​ഞ്ഞു പോ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ മു​റി​വു​ക​ളും പ​റ്റി. എ​സ് സി, ​എ​സ് ടി ​ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പി​ട്ടാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നി​ട്ടും ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ പോ​ലീ​സ് കാ​ട്ടു​ന്ന അ​നാ​സ്ഥ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ മൈ​താ​ന​ത്ത് പ്ര​തി​ഷേ​ധ യോ​ഗം ന​ട​ക്കും. സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി പി ​എ​സ് സു​പാ​ൽ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.​ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.