സ​ഹോ​ദ​രീ പു​ത്ര​നെ ആ​ക്ര​മി​ച്ച ബ​ന്ധു​ക്ക​ൾ പി​ടി​യി​ൽ
Wednesday, December 1, 2021 10:58 PM IST
കൊ​ല്ലം: സ​ഹോ​ദ​രീ പു​ത്ര​ന്‍റെ ത​ല ത​ല്ലി പൊ​ട്ടി​ച്ച അ​മ്മാ​വ​ൻ​മാ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് ആ​ക്കോ​ലി​ൽ വ​ലി​യ​വി​ള സു​നാ​മി ഫ്ളാ​റ്റ് ബ്ളോ​ക്ക് ന​ന്പ​ർ 19, ഫ്ളാ​റ്റ് ന​ന്പ​ർ ഒ​ന്നി​ൽ ബാ​ബു (37), സ​ഹോ​ദ​ര​ൻ ജ​യ​ൻ (39) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​നു​ന്തു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 3.30 ന് ​അ​മൃ​ത​കു​ള​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രീ പു​ത്ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ പു​ത്ര​ന് ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പം ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ന​ട​ന്ന സം​സാ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​മ്മാ​വ​ൻ​മാ​ർ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത്.
ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക് ഇ​ടി​ച്ച​തി​ൽ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചു. ഇ​യാ​ൾ ഇ​പ്പോ​ൾ കൊ​ല്ല​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ന്ന് ഇ​വ​രെ സു​നാ​മി ഫ്ളാ​റ്റി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.