കേ​ര​ള-ത​മി​ഴ്നാ​ട് അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു
Wednesday, December 1, 2021 10:58 PM IST
ആ​ര്യ​ങ്കാ​വ്: കോ​വി​ഡ്‌ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന കേ​ര​ള-ത​മി​ഴ്നാ​ട് അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന​ലെ​മു​ത​ല്‍ പു​ന​ഃരാ​രം​ഭി​ച്ചു. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് എ​ത്താ​ന്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- തെ​ങ്കാ​ശി അ​ട​ക്ക​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഇ​രു​പ​തു​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണു ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്‌ വ്യാ​പ​നം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് കേ​ര​ളം ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് മ​ന്ത്രി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ ത​മി​ഴ്നാ​ട് സ​ര്‍​വീ​സി​നു അ​നു​മ​തി ല​ഭി​ച്ച​ത്.

നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും എ​ത്തു​ന്ന കെ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ കോ​ട്ട​വാ​സ​ലി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ​യോ അ​ല്ല​ങ്കി​ല്‍ കാ​ല്‍​ന​ട​യാ​യി​ട്ടോ പു​ളി​യ​റ​യി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ മ​റ്റു ബ​സു​ക​ള്‍ ല​ഭി​ക്കു​ക​യു​ള്ളൂ. തി​രി​ച്ചും അ​വ​സ്ഥ ഇ​ത് ത​ന്നെ ആ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള കെ​എ​സ്​ആ​ര്‍ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​തോ​ടെ ചെ​റി​യ രീ​തി​യി​ലു​ള്ള ച​ര​ക്ക് നീ​ക്ക​വും സു​ഗ​മ​മാ​കും. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ബ​സ് സ​ര്‍​വീ​സ് പ്ര​യോ​ജ​ന​ക​ര​മാ​കും.

അ​തേ​സ​മ​യം ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​തി​ര്‍​ത്തി​യാ​യ പു​ളി​യ​റ​യി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു ഉ​ണ്ടാ​കി​ല്ല. കേ​ര​ള​ത്തി​ല്‍ നി​ന്നും എ​ത്തു​ന്ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ കോ​വി​ഡ്‌ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഇ​പാ​സ് അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കും, കോ​വി​ഡ്‌ പ​രി​ശോ​ധ​ന​ക്കു​ള്ള സം​വി​ധാ​ന​വും അ​തി​ര്‍​ത്തി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാം​ഭി​ച്ച​തോ​ടെ അ​തി​ര്‍​ത്തി​യി​ല്‍ കേ​ര​ള​വും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്