വി​പു​ല പ​രി​പാ​ടി​ക​ളു​മാ​യി എ​യ്ഡ്സ് ദി​ന​ാച​ര​ണം
Wednesday, December 1, 2021 11:16 PM IST
കൊല്ലം: വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ല്‍ എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ശ്രാ​മം ഐ​എം​എ ഹാ​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യു. ​പ​വി​ത്ര നി​ര്‍​വ​ഹി​ച്ചു. 2025-ഓ​ടെ സ​മ്പൂ​ര്‍​ണ എ​യ്ഡ്സ് നി​ര്‍​മാ​ര്‍​ജ്ജ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. അ​ശ്രാ​മം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. സ​ജി​താ​ന​ന്ദ് അ​ധ്യ​ക്ഷ​യാ​യി.
അ​സ​മ​ത്വ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാം എ​യി​ഡ്‌​സും, മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം എ​ന്നതാ​ണ് ഇ​ത്ത​വ​ണ സ​ന്ദേ​ശം. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ബി​ന്ദു മോ​ഹ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​നെ ബാ​ഡ്ജ് ധ​രി​പ്പി​ച്ചു.
കെഎ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ബെ​ന്‍​സി​ഗ​ര്‍ കോ​ളേ​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ബോ​ധ​വ​ല്‍​ക്ക​ര​ണ റാ​ലി അ​സി​സ്റ്റ​ന്‍റ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഡി. ​വി​ജ​യ​കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
വി​വി​ധ ന​ഴ്‌​സിം​ഗ് കോ​ളേ​ജു​ക​ളു​ടെ സ്‌​കി​റ്റ്, ഫ്‌​ളാ​ഷ് മോ​ബ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. റാ​ലി, ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യു. ​പ​വി​ത്ര നി​ര്‍​വ​ഹി​ച്ചു. റാ​ലി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് നഴ്‌​സി​ംഗ്, ബെ​ന്‍​സി​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിംഗ്, നാ​യേ​ഴ്‌​സ് സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിംഗ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. ഐ​എം​എ കൊ​ല്ലം ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് ജോ​ര്‍​ജ് ഫി​ലി​പ്പ് പ്ര​തി​ജ്ഞ ചൊ​ല്ലി. വി​വി​ധ ന​ഴ്‌​സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ജി​ല്ലാ ടി.​ബി ആ​ന്‍​ഡ് എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​പ്ലാ​സ, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ഡി ​എംഒ​മാ​രാ​യ ഡോ. ​ജെ.​മ​ണി​ക​ണ്ഠ​ന്‍, ഡോ. ​എം. സാ​ജ​ന്‍ മാ​ത്യു​സ്, ജി​ല്ലാ ആ​രോ​ഗ്യ​ദൗ​ത്യം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ് കി​ര​ണ്‍, എ​ആ​ര്‍​ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ന്തോ​ഷ് കു​മാ​ര്‍, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​ദി​ലീ​പ് ഖാ​ന്‍, എ​സ്. ശ്രീ​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കൊ​ല്ലം: തേ​വ​ല​ക്ക​ര ക്രി​സ്തു ജ​യ​ന്തി സ്കൂ​ൾ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി.
ആ​ശ്രാ​മം ഐ​എം​എ ഹാ​ളി​ൽ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ സ്കി​റ്റ് അ​വ​ത​ര​ണ​ത്തി​ൽ തേ​വ​ല​ക്ക​ര ക്രി​സ്തു ജ​യ​ന്തി ന​ഴ്സിം​ഗ് സ്കൂ​ളി​ന് മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.
കു​ണ്ട​റ: എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ര​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു. പി.​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​മാ​ര​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​മ​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ മൈ​ക്കി​ൾ ഷി​നോ ജ​സ്റ്റ​സ് എ​ന്നി​വ​ർ മാ​ര​ത്തോ​ണി​ന് നേ​തൃ​ത്വം ന​ൽ​കി. കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്ക് മു​ത​ൽ സ്കൂ​ൾ വ​രെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മാ​നേ​ജ​ർ ഫാ.​വി​മ​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നാ​പു​രം : അ​സ​മ​ത്വ​ത്തി​ന് എ​തി​രാ​യു​ള്ള തി​രി തെ​ളി​യി​ച്ച് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​യ്ഡ്‌​സ് ദി​നം ആ​ച​രി​ച്ചു. ഗാ​ന്ധി​ഭ​വ​നി​ലെ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ അ​ന്തേ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ്ഡ്‌​സ് ബാ​ധി​ത​രെ സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​വ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​വാ​ന്‍ ഈ ​ദി​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ അ​ക്കൗ​ണ്ട്‌​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​ഉ​ദ​യ​കു​മാ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സു​രേ​ഷ്, പെ​ഴ്‌​സ​ണ​ല്‍ ചീ​ഫ് മാ​നേ​ജ​ര്‍ കെ. ​സാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.