ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ച യു​വ​തി മ​രി​ച്ചു
Tuesday, December 7, 2021 1:01 AM IST
ചാ​ത്ത​ന്നൂ​ർ: ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വ​തി മ​രി​ച്ചു. വേ​ള​മാ​നൂ​ർ വ​ട​ക്കേ ഇ​ന്ത്യ അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ബി​ന്ദു​മോ​ൾ (43) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് പ്ര​സാ​ദ് മ​ദ്യ​പി​ച്ച് എ​ത്തി ഭാ​ര്യ ബി​ന്ദു മോ​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും കു​ട്ടി​ക​ൾ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ക​ട്ടി​ലി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കു​ട്ടി​ക​ളെ കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​ഞ്ഞ ഭാ​ര്യ ബി​ന്ദു മോ​ളു​ടെ ദേ​ഹ​ത്ത് പ്ര​സാ​ദ് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

80 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ ബി​ന്ദു മോ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​സാ​ദ് റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഖി​ല, അ​മ​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. പ്ര​സാ​ദ് ക​ല്ലു​വാ​തു​ക്ക​ൽ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. ബി​ന്ദു മോ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തു പ്ര​സാ​ദാ​ണ്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.