നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഒ​പി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 14, 2022 11:16 PM IST
ച​വ​റ: നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ഒ ​പി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കോ​വി​ഡ് വ്യാ​പി​ക്ക​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ല​ങ്കി​ല്‍ വ​ലി​യ വി​പ​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും ആ​തു​രാ​ല​യ​ങ്ങ​ളു​ടെ മു​ഖഛാ​യ മാ​റ്റി അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ലാ​ക്കി മാ​റ്റു​ക​യാ​ണ് എ​ല്‍ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും പ​രി​പാ​ടി ഓണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു .

ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡോ.​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ ​നി​ല​വി​ള​ക്ക് കൊ​ളു​ത്തി.​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​പി. സു​ധീ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ​സോ​ഫി​യ സ​ലാം, നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​ആ​ര്‍ ര​ജി​ത്ത്, ഡി​എം​ഒ ബി​ന്ദു മോ​ഹ​ന്‍,ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍.​രാ​ജു,ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ഡി​സ്ട്രി​ക് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ദേ​വി കി​ര​ണ്‍,ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ ജോ​യ് റോ​ഡ്‌​സ്, നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ.​കെ റു​ബൈ​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .