മ​ന​സ് ശാ​ന്ത​മാ​യി; ​സു​മ ആ​ശ്ര​യ​യി​ൽ നി​ന്നും വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി
Friday, January 14, 2022 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ഭ്രാ​ന്തി​യു​ടെ മ​ന​സു​മാ​യി ആ​ശ്ര​യ​യി​ലെ​ത്തി​യ സു​മ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ശാ​ന്ത​മാ​യ മ​ന​സോ​ടെ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി . കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർടി​സി സ്റ്റാ​ൻ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പു​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ സു​മ​യെ കൊ​ട്ടാ​ര​ക്ക​ര പി​ങ്ക് പോ​ലീ​സാ​ണ് ഏ​റ്റെ​ടു​ത്ത് ആ​ശ്ര​യ​യി​ൽ എ​ത്തി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ടെ ത​ട​വ​റ​യി​ലാ​യി​രു​ന്നു സു​മ. വ​ള​രെ പാ​വ​പ്പെ​ട്ട കു​ടും​ബ​മാ​യ​തി​നാ​ൽ സു​മ​യ്ക്ക് ന​ല്ല ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നി​ല്ല. സു​മ വീ​ട് വി​ട്ടി​റ​ങ്ങി രാ​പ്പ​ക​ൽ അ​ല​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ത്ത് ക​ട​ത്തി​ണ്ണ​ക​ളി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം . ഒ​ടു​വി​ൽ പ​ട്ടി​ണി​യും രോ​ഗ​വും മൂ​ലം ക്ഷീ​ണി​ച്ച് അ​വ​ശ​യാ​യ സു​മ​യെ പോ​ലീ​സ് ഏ​റ്റെ​ടു​ത്ത് ആ​ശ്ര​യ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​റ്റ​വ​രെ​പ്പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു സു​മ ആ​ശ്ര​യ​യി​ൽ എ​ത്തു​മ്പോ​ൾ. ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​രു​ടെ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും നി​മി​ത്തം സ്ഥി​ര​ത ന​ഷ്‌​ട​മാ​യ സു​മ​യു​ടെ മ​ന​സി​ന് ആ​ശ്വാ​സം ല​ഭി​ച്ചു. ഒ​ടു​വി​ൽ അ​സു​ഖം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ ഓ​മ​ന​ക്കു​ട്ട​ൻ ആ​ശ്ര​യ​യി​ലെ​ത്തി സു​മ​യെ വീ​ട്ടി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു .

സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ​യ​ധി​കം പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സു​മ​യ്ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ​ചി​കി​ത്സ ആ​ശ്ര​യ ന​ൽ​കു​ന്ന​താ​ണെ​ന്ന് ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​റി​യി​ച്ചു.