വി​ക​സ​ന​ വി​ഷ​യ​ങ്ങ​ളു​മാ​യി എംഎ​ല്‍​എ
Friday, January 14, 2022 11:17 PM IST
ച​വ​റ : നി​യോ​ജ​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഏഴ് ഡി​വി​ഷ​നു​ക​ളി​ലെ കൗ​ണ്‍​സി​ല​ർമാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​രു​ടെ യോ​ഗം ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

ഏഴ് ഡി​വി​ഷ​നി​ലെ​യും കൗ​ണ്‍​സി​ലർമാർ‍, വാ​ട്ട​ര്‍​അ​തോ​റി​റ്റി, ഇ​റി​ഗേ​ഷ​ന്‍, ടൂ​റി​സം, കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ൻജിനീയ​റിം​ഗ് വി​ഭാ​ഗം, ഹാ​ര്‍​ബ​ര്‍ എ​ൻജിനീയ​റിം​ഗ് ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കോ​ര്‍​പ്പ​റേ​ഷ​ന്‍ ഡി​വി​ഷ​നി​ല്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡു​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചു. അ​ടു​ത്ത​വ​ര്‍​ഷ​ത്തി​ലെ പ​ദ്ധ​തി​ക​ള്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്ത് ഗ​താ​ഗ​തം, വ​ഴി​വി​ള​ക്ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളെ സം​ബ​ന്ധി​ച്ചും ധാ​ര​ണ​യി​ലെ​ത്തി.

വി​വി​ധ​മേ​ഖ​ല​ക​ളി​ല്‍ മാ​ര്‍​ച്ച് 31ന് ​മു​ന്‍​പ് ഫ​ണ്ട് ന​ഷ്ട​പ്പെ​ടാ​നി​ട​യു​ള​ള മു​ഴു​വ​ന്‍ പ​ണി​ക​ളും പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന പു​തി​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​പ്പി​ക്കു​ന്ന​തി​നു​ള​ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​റി​യി​ച്ചു.