വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ ! ട്യൂ​ട്ടോ​റി​യി​ൽ കോ​ളേ​ജ് ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട ു പേ​ർ അ​റ​സ്റ്റി​ൽ
Saturday, January 15, 2022 10:41 PM IST
കൊല്ലം: വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട ് പേ​രെ ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് പി​ടി​കൂ​ടി.

ത​ഴ​വ തെ​ക്ക്മു​റി കി​ഴ​ക്ക് കു​റ്റി​പ്പു​റം റാ​നി​യ മ​ൻ​സി​ലി​ൽ റി​യാ​സ് (22), ത​ഴ​വ തൊ​ടി​യൂ​ർ വ​ട​ക്ക് മു​ഹ​സീ​ൻ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​ഹ​സീ​ൻ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​ഴ​വാ​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്ന് ഇ​വ​ര​ട​ങ്ങി​യ സം​ഘം സ്ഥാ​പ​ത്തി​ലെ​ത്തി അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ർ​ത്ഥി​ക​ളേ​യും ആ​ക്ര​മി​ക്കു​ക​യും സ്ഥാ​പ​ന​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്ന് പി​ടി​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ട്യൂ​ട്ടോ​റി​യും അ​ടി​ച്ച് ത​ക​ർ​ത്തു. മ​ര​ണ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​യു​മാ​യി യാ​തൊ​രു വി​ധ ബ​ന്ധ​വു​മി​ല്ലാ​ത്ത വ​രാ​യി​രു​ന്നു അ​ക്ര​മി സം​ഘം. സം​ഘ​ത്തി​ലെ ര​ണ്ട ് പേ​രെ ത​ഴ​വാ​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സ്.​ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ടർ, ​ധ​ന്യ.​കെ.​എ​സ്, എ.​എ​സ്‌​സ്.​ഐ മാ​രാ​യ സി​ദ്ധി​ക്ക്, ഷാ​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍റ് ചെ​യ്തു.