ക​രി​യ​ര്‍ മാ​സ്റ്റേ​ഴ്‌​സ് ട്രെ​യി​നിംഗ് പ്രോ​ഗ്രാം സംഘടിപ്പിച്ചു
Sunday, January 16, 2022 11:41 PM IST
കൊല്ലം: അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യു​ള്ള ക​രി​യ​ര്‍ മാ​സ്റ്റേ​ഴ്‌​സ് ട്രെ​യി​നി​ംഗ് പ്രോ​ഗ്രാം, സ്റ്റു​ഡ​ന്‍​സ് ലീ​ഡ​ര്‍​ഷി​പ്പ് ക്യാ​മ്പ് എ​ന്നി​വ​ കൊ​ല്ലം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ നടന്നു. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വും അ​റി​വ് സ​മ്പാ​ദ​ന​വും മ​നു​ഷ്യ​ന്‍റെ നന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എംഎ​ല്‍​എ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 100 വി​ദ്യാ​ര്‍​ഥി​ക​ളും 50 അ​ധ്യാ​പ​ക​രും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​ങ്കെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ്യ​ക്തി​ത്വ​വി​കാ​സം, നേ​തൃ​ത്വ​പാ​ട​വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ര്‍​ക്ക് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍, കു​ട്ടി​ക​ളി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍, കൗ​മാ​ര​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍, കൗ​ണ്‍​സി​ലിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ക്കും.

ക​രി​യ​ര്‍ എ​ക്‌​സി​ബി​ഷ​നും അ​നു​ബ​ന്ധ​മാ​യു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വിഎ​ച്ച്എ​സ്ഇ ​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഒ.​എ​സ്. ചി​ത്ര അ​ധ്യ​ക്ഷ​യാ​യി. സ​ബ് റീ​ജ​ണ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ആ​ര്‍. ബൈ​ജു ച​ന്ദ്ര​ന്‍, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്‍ സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​എം. റി​യാ​സ്, ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു എ​ബ്ര​ഹാം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജി.​ആ​ര്‍. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.