ഹോ​മി​യോ​പ്പ​തി രോ​ഗി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​ള്ള ചി​കി​ത്സാ​പ​ദ്ധ​തി: എം​എ​ൽ​എ
Sunday, January 16, 2022 11:41 PM IST
അ​ഞ്ചാ​ലും​മൂ​ട് : പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​ത്ത ഹോ​മി​യോ ചി​കി​ത്സ പ​ദ്ധ​തി രോ​ഗി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​ള്ള ചി​കി​ത്സ​യാ​ണെ​ന്ന് എം .​നൗ​ഷാ​ദ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു . സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ഹോ​മി​യോ ബി​രു​ദം നേ​ടി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ കാ​ല ഹോ​മി​യോ ഡോ​ക്ട​ർ ക​ട​പ്പാ​യി​ൽ ഡോ.​കെ. വി .​വാ​സു​ദേ​വ​ന്‍റെ 34 -ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഞാ​റ​ക്ക​ൽ സൗ​ഹൃ​ദ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ൻ ഹോ​മി​യോ​പ​തി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മം എ​ന്നും അ​വി​സ്മ​ര​ണീ​യം ആ​യി​രി​ക്കും എ​ന്ന് എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ഗം ബി . ​ജ​യ​ന്തി നി​ർ​വ​ഹി​ച്ചു. സൗ​ഹൃ​ദ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​രാ​ജ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​ഹ​ന, വി.​പി വി​ധു, ഡോ.​കെ. ശ​ശി​ധ​ര​ൻ പി​ള്ള, ഡോ.​കെ.​വി ഷാ​ജി , അ​ഷ്ട​മു​ടി ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.