ഷോ​പ്സ് എം​പ്ലോ​യ്സ് യൂ​ണി​യ​ൻ നെ​ടു​വ​ത്തൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ന്നു
Monday, January 17, 2022 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര : ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നെ​ടു​വ​ത്തൂ​ർ ഏ​രി​യാ സ​മ്മേ​ള​നം (സി​ഐ​ടി​യു) ഓ​ട​നാ​വ​ട്ട​ത്തു ന​ട​ന്നു. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി. ​ത്യാ​ഗ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​അ​നീ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഴു​കോ​ൺ സ​ന്തോ​ഷ് സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു.

യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ലാ​ൽ, എം.​പി. മ​നേ​ക്ഷ, ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ, എ​ൽ. ബാ​ല​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ : ജി. ​ത്യാ​ഗ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), പി. ​അ​നീ​ഷ് (സെ​ക്ര​ട്ട​റി), കെ. ​ത​മ്പാ​ൻ (ട്ര​ഷ​റ​ർ)