കോ​വി​ഡി​ന്‍റെ മ​റ​വി​ലെ അ​ഴി​മ​തി; ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Monday, January 17, 2022 11:08 PM IST
കു​ണ്ട​റ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ​ൻ അ​ഴി​മ​തി​ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​വി​ഡി​ന്‍റെ ദു​രി​ത​ത്തി​ൽ വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ഒ​പ്പം നി​ൽ​ക്കേ​ണ്ട​വ​ർ അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന അ​ഴി​മ​തി​ക്കാ​രോ​ടൊ​ത്തു പോ​കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഫോ​റം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ്ര​ഫ.​ജോ​ൺ മാ​ത്യു കു​ട്ട​നാ​ട്, പ്രോ​ഫ.​ടി.​എം. എ. ​സ​ലിം, രാ​ജേ​ഷ് എ​സ് നാ​യ​ർ, ഡോ. ​പി.​എ​ൽ ജോ​സ്, സു​ഖി രാ​ജ​ൻ, പ്രോ​ഫ ഡി​സി മു​ല്ല​ശേ​രി, എം. ​ഇ​ബ്രാ​ഹിം​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒം​ബു​ഡ്‌​സ്മാ​ന്‍ ചു​മ​ത​ല​യേ​റ്റു

കൊല്ലം : മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഒം​ബു​ഡ്‌​സ്മാ​നാ​യി എ. ​സ​യി​ദ് ചു​മ​ത​ല​യേ​റ്റു. ക​ല​ക്‌​ട്രേ​റ്റി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഓ​ഫീ​സ്.