പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Monday, January 17, 2022 11:09 PM IST
കൊല്ലം: ഐഎ​ച്ച്​ആ​ര്‍​ഡി​യു​ടെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ്, ഡി​പ്ലോ​മ ഇ​ന്‍ ഡേ​റ്റാ എ​ന്‍​ട്രി ടെ​ക്‌​നി​ക്‌​സ് ആ​ന്‍​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ളു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ റെ​ഗു​ല​ര്‍/സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ (2018 -2020 സ്‌​കീം) കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു മാ​ര്‍​ച്ചി​ല്‍ ന​ട​ത്തും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന/​പ​ഠി​ച്ചി​രു​ന്ന സെന്‍റ​റു​ക​ളി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ ഫൈ​ന്‍ കൂ​ടാ​തെ​യും ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ 100 രൂ​പ ഫൈ​നോ​ടു​കൂ​ടി​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോം ​സെ​ന്‍റ​റി​ല്‍ നി​ന്ന് ല​ഭി​ക്കും. ടൈം​ടേ​ബി​ള്‍ ഫെ​ബ്രു​വ​രിയിൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വ​ര​ങ്ങ​ള്‍ www.ihrd.ac.inല്‍. ​ഫോ​ണ്‍: 0471 2322985, 2322501.