ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Tuesday, January 18, 2022 1:30 AM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് ത​ണ്ടാ​ന്‍റ​ഴി​ക​ത്തു വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രാ​ജ​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ശ്രീ​രാ​ജാ (27) ണ് ​മ​രി​ച്ച​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ജോ​ലി​യു​ള്ള ശ്രീ​രാ​ജ് മാ​താ​വ് മ​രി​ച്ച വി​വ​രം അ​റി​ഞ്ഞു നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. മാ​താ​വ് സു​ധ അ​മ്മ അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​ത്. മാ​താ​വി​ന്‍റെ സ​ഞ്ച​യ​നം തൊ​ട്ട​ടു​ത്ത ദി​വ​സം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ശ്രീ​രാ​ജ് ഇ​ത്തി​ക്ക​ര​യാ​റ്റി​ലെ കു​മ്മ​ല്ലൂ​ർ പാ​ല​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണം ശ്രീ​രാ​ജി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രു​ന്ന​താ​യി പ​റ​യ​പെ​ടു​ന്നു. ശ്രീ ​രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ശ്രീ ​രാ​ജ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി രാ​ഖി. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.