സി​ഐ​ടി​യു ഓ​ഫീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​വും: എ​സ്. ജ​യ​മോ​ഹ​ൻ
Tuesday, January 18, 2022 11:07 PM IST
കൊ​ല്ലം: കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും ഇ.​കാ​സിം സ്മാ​ര​ക ഹാ​ളും ജി​ല്ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ നി​ല​യി​ൽ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ അ​റി​യി​ച്ചു.

തു​ട​ക്ക​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, ബാ​ങ്ക്, പി​എ​സ് സി ​പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഈ ​പ​രി​ശീ​ല​ന​ത്തി​നു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. നേ​ര​ത്തെ കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ൻ അ​ട​ക്കം ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ ന​ട​പ​ടി​ക​ൾ വ​ലി​യ നി​ല​യ്ക്ക് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

രാ​ജ്യ​ത്തെ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ എം​ബി​ബി​എ​സ് സീ​റ്റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ക്വാ​ട്ട​യി​ൽ 56 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൊ​ല്ലം ജി​ല്ല​യി​ലെ ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ഖ​ല​യി​ൽ നി​ന്നു മാ​ത്രം ഇ​തി​ന​കം പ്ര​വേ​ശ​നം നേ​ടി​യ​ത്. 14 പേ​ർ ഈ ​അ​ധ്യ​യ​ന വ​ർ​ഷം പു​തു​താ​യി പ്ര​വേ​ശ​നം നേ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​ന സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ അ​വ​ർ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന അ​നു​ഭ​വ​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും എസ്. ജ​യ​മോ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഘ​ട​നാ വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്താ​നാ​യി മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ട്രേ​ഡ് യൂ​ണി​യ​ൻ സ്കൂ​ളും ആ​രം​ഭി​ക്കും. എ​ല്ലാ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ അ​റി​യി​ച്ചു.