വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, January 18, 2022 11:10 PM IST
അ​ഞ്ച​ല്‍: ക​ട​യ്ക്ക​ലി​ൽ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ 2 ല​ക്ഷം രൂ​പ അ​ട​ങ്ങി​യ ബാ​ഗും ര​ണ്ടു മൊ​ബൈ​ല്‍​ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്ത​ കേ​സി​ൽ ര​ണ്ടു പേ​രെ ക​ട​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​റ്റി​ങ്ങ​ൽ സ്വദേ​ശി​ക​ളാ​യ വി​ഷ്ണു, ആ​മ്പാ​ടി സ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് സം​ഭ​വം. ക​ട​യ്ക്ക​ൽ മു​ക്കു​ന്നം സ്വ​ദേ​ശി​നി റ​ഹ്മ​ത്തി​ന്‍റെ ര​ണ്ടു ല​ക്ഷം രൂ​പ അ​ട​ങ്ങി​യ ബാ​ഗാ​ണ് മോ​ഷ്ടി​ച്ച​ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

ക​ട​യ്ക്ക​ൽ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും തു​ക പി​ന്‍​വ​ലി​ച്ച ശേ​ഷം ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ംവ​ഴി​യാ​ണ് ബാ​ഗ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. വീ​ട്ട​മ്മ ബാ​ങ്കി​ല്‍ ക​യ​റി പ​ണം പി​ന്‍​വ​ലി​ച്ചു തി​രി​കെ ഇ​റ​ങ്ങി​യ സ​മ​യം മു​ത​ല്‍ ഇ​വ​രെ നി​രീ​ക്ഷി​ച്ച സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​യി​ട്ടു​ള്ള വി​ഷ്ണു​വി​നെ​യും ആ​മ്പാ​ടി സ​ജി​യെ​യും ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ക​ട​യ്ക്ക​ലി​ലെ പി​ടി​ച്ചു​പ​റി​യും തെ​ളി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് ഇ​വ​രെ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ചോ​ദ്യം ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​ക​ളെ ഇന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.