പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം
Tuesday, January 18, 2022 11:11 PM IST
ച​വ​റ: സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റേയും ഓ​ൾ കേ​ര​ള ര​ക്ത​ദാ​ന സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പ്‌ രോ​ഗി​ക​ൾ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ, എ​യ​ർ ബെ​ഡു​ക​ൾ, വാ​ക്ക​റു​ക​ൾ ഡ​യ​പ്പ​റു​ക​ൾ എ​ന്നി​വ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.

ഉ​ദ്ഘാ​ട​നം പ​ന്മ​ന ചി​റ്റൂ​രി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേരി നി​ർ​വ്വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ന്‍റണി മ​രി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, സ​ന്തോ​ഷ്‌ തൊ​ടി​യൂ​ർ, ഷാ​നി, സു​ക​ന്യ അ​ജേ​ഷ്, വി​ൻ​സ​ന്‍റ് ജോ​സ​ഫ്, സാ​ജ​ൻ ഫെ​ലി​ക്സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള കി​ട​പ്പ്‌ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

ക്ഷേ​ത്ര​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം;
പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ര​വൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ക്ഷേ​ത്ര​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​ക്കി​യ​തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.

നെ​ടു​ങ്ങോ​ലം കോ​ട്ടേ​ക്കു​ന്ന് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ​യാ​ണ് പ​ര​വൂ​ര്‍ പോ​ലീ​സ് ഇ​ന്ന​ലെ കേ​സെ​ടു​ത്ത​ത്. പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ല്‍‍ 50 പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം പാ​ടു​ള്ളു എ​ന്നി​രി​ക്കേ അ​തി​ല​ധി​കം ആ​ളു​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ത്സ​വം ന​ട​ക്കു​ന്ന മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പ​ര​വൂ​ര്‍ സി​ഐ എ.​നി​സാ​ര്‍ അ​റി​യി​ച്ചു.