വി​ക​സ​ന സെ​മി​നാ​ര്‍ നടത്തി
Saturday, January 22, 2022 11:10 PM IST
അ​ഞ്ച​ല്‍ : പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ച് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​ത്താ​നു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ര​ട് പ​ദ്ധ​തി​ക​ള്‍ ത​യ്യാ​റാ​ക്കി ച​ർ​ച്ച​യി​ലൂ​ടെ പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യാ​ണ് വി​ക​സ​ന സെ​മി​നാ​ര്‍ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു കോ​ടി രൂ​പ ഉ​ള്ള ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡി​ന്‍റെ 60 ശതമാനം തു​ക ശു​ചി​ത്യ മ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യും കു​ടി​വെ​ള്ള​ത്തി​നാ​യും മാ​റ്റി​വെ​ക്കാ​നും ബാ​ക്കി തു​ക മറ്റ് ഇ​ത​ര മേ​ഖ​ല​ക​ളി​ൽ വി​നി​യോ​ഗി​ക്കാ​നും വി​ക​സ​ന സെ​മി​നാ​റി​ല്‍ നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്നു.

ഏ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന് വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​അ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് റ്റി. ​അ​ജ​യ​ൻ വി​ക​സ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ഷൈ​ന്‍ ബാ​ബു, വി ​രാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഡോ​ൺ വി ​രാ​ജ്, ഫൗ​സി​യ, മ​ഞ്ജു​ലേ​ഖ, അ​ജി​മോ​ൾ, പ്ര​സ​ന്ന ഗ​ണേ​ഷ് സു​ജി​ത, ദി​വ്യ, ന​സി​ർ, അ​നു​രാ​ജ്, വി​ഷ്ണു,അ​ഖി​ൽ,പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ ​നൗ​ഷാ​ദ്,ഏ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തു​മ്പോ​ട് ഭാ​സി, ഉ​പാ​ധ്യ​ക്ഷ​ൻ രാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹിത​രാ​യി​രു​ന്നു