നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യയാ​ളെ പി​ടി​കൂ​ടി
Sunday, January 23, 2022 10:57 PM IST
കൊ​ല്ലം: നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

മ​ങ്ങാ​ട് ബൈ​പ്പാ​സി​ന് സ​മീ​പം നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്നും ഇ​ല​ക്ട്രി​ക് ക​ട്ട​ർ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സെ​ത്തി മോ​ഷ്ടാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ു. മ​ങ്ങാ​ട് നെ​ടി​യ​വി​ള വീ​ട്ടി​ൽ ഗ​ണേ​ശ് (39)ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, എ​സ് ഐ​മാ​രാ​യ ജാ​ന​സ് പി ​ബേ​ബി, മ​ധു, സ​ന്തോ​ഷ്, എ​എ​സ്ഐ താ​ഹ​കോ​യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.