സെ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് റേ​ഷ​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മം ആ​ക്ക​ണ​മെ​ന്ന്
Monday, January 24, 2022 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: ര​ണ്ടാ​ഴ്ച്ച​യാ​യി സെ​ർ​വ​ർ ത​ക​രാ​ർ മൂ​ലം റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​പാ​ക​ത പ​രി​ഹ​രി​ച്ചു പ​ഴ​യ നി​ല​യി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ (ബി ) ​കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ എ​ണ്ണം 95 ല​ക്ഷം ആ​യ​പ്പോ​ൾ സെ​ർ​വ​ർ ക​പ്പാ​സി​റ്റി കൂ​ട്ടു​ന്ന​തി​ൽ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് വീ​ഴ്ച്ച പ​റ്റി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

താ​ലൂ​ക്കി​ൽ ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ കാ​ര​ണം വി​ത​ര​ണ സ​മ​യം മാ​റ്റി​യ​ത് മൂ​ലം വ​ലി​യ ബു​ദ്ധി മു​ട്ട് ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണ്. രാ​വി​ലെ 8 മു​ത​ൽ 12.30 വ​രെ യു​ള്ള സ​മ​യം സാ​ധാ​ര​ണ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ബ​ന്ധി​ച്ച് വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന സ​മ​യം ആ​ണ്. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും റേ​ഷ​ൻ വാ​ങ്ങാ​ൻ വ​രു​ന്ന​ത്.

റേ​ഷ​ൻ ക​ട​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ​ക്ക്‌ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു ന്ന​താ​ണ് ഇ​ത്ത​രം അ​പാ​ക​ത​ക​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​യും വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ൽ ദി​ന​ങ്ങ​ളു​ടെ ന​ഷ്ട​ങ്ങ​ളും കൊ​ണ്ട് ജ​നം പൊ​റു​തി മു​ട്ടു​ന്ന അ​വ​സ്ഥ യി​ൽ ഇ​ത്ത​രം ജ​ന​ദ്രോ​ഹ ന​ട​പ​ടി ക​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം എ​ന്ന് യോ​ഗം ആ​വ​ശ്യ പെ​ട്ടു .

ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത് അ​ധ്യ​ക്ഷ​ൻ ആ​യി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യ്ക്കു​ട്ടി, ഷു​ഗു. സി. ​തോ​മ​സ്, ശ്യം​കു​മാ​ർ, നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ, പെ​രും​കു​ളം സു​രേ​ഷ്, കെ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, സ​ബാ​ഷ് ഖാ​ൻ, പെ​രും​കു​ളം രാ​ജീ​വ്‌, നെ​ല്ലി​ക്കു​ന്നം സാ​ബു, ആ​ന​യം തു​ള​സി​എ​ഴു​കോ​ൺ പ്ര​ദീ​പ് തു​ട​ങ്ങി യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ ആ​യി ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത് (പ്ര​സി​ഡ​ന്‍റ് ), നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ), ശ​ശി​ധ​ര​ൻ​പി​ള്ള (ട്ര​ഷ​റ​ർ ) തു​ട​ങ്ങി 51 അം​ഗ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പ​ക​രി​ച്ചു.