ശു​ചി​ത്വ​മോ​ടി​യി​ല്‍ ആ​ശ്രാ​മം മൈ​താ​നം
Tuesday, January 25, 2022 10:54 PM IST
കൊല്ലം: ആ​ശ്രാ​മം മൈ​താ​ന​ത്തെ ന​ട​പ്പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള റെ​യി​ന്‍ ഷെ​ല്‍​ട്ട​റു​ക​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍.

ക്വ​യി​ലോ​ഗ്രാ​ഫി സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​ദേ​ശം മോ​ടി​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ക​ലാ​ഭി​രു​ചി​യു​ള്ള​വ​രെ ​ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തി​യ ഈ ​കൂ​ട്ടാ​യ്മ മൈ​താ​ന​ത്തെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രു​ക​ളി​ല്‍ ചി​ത്ര​വേ​ല ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മേ​ഖ​ല സം​ര​ക്ഷി​ക്കു​ക എ​ന്ന ഡി​ടി​പി​സിയു​ടെ ആ​ശ​യ​ത്തോ​ട് ചേ​രാ​ന്‍ സം​ഘം സ​ന്ന​ദ്ധ​മാ​യ​ത്.

കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും വ്യാ​യാ​യ​മ​ത്തി​ന് എ​ത്തു​ന്ന​വ​രും വി​ശ്ര​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഡി​ടി​പിസി സെ​ക്ര​ട്ട​റി ഡോ. ​ര​മ്യ ആ​ര്‍. കു​മാ​ര്‍ പ​റ​ഞ്ഞു. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും വ്യ​ക്ത​മാ​ക്കി.