ജ​നു​വ​രി​യി​ലെ റേ​ഷ​ൻ; സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​.
Tuesday, January 25, 2022 10:54 PM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ജ​നു​വ​രി​യി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പൊ​തു​ജ​ന​ത്തി​ന് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റി​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് 345റേ​ഷ​ൻ ലൈ​സ​ൻ​സി​ക​ൾ നി​ല​വി​ലു​ള്ള വ​ലി​യൊ​രു താ​ലൂ​ക്കാ​ണ്. ഭ​ക്ഷ്യ ഭ​ദ്ര​ത നി​യ​മ​വും ഇ -​പോ​സ് വ​ഴി​യു​ള്ള ഭ​ക്ഷ്യ വി​ത​ര​ണ​വും ആ​രം​ഭി​ച്ച​തി​നു ശേ​ഷം അ​ത​തു മാ​സ​ത്തെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ താ​മ​സി​ച്ചാ​ണ് എ​ത്തു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും നി​ര​ന്ത​ര പ​രാ​തി​ക​ൾ നി​ല നി​ൽ​ക്കു​ന്ന ഒ​രു താ​ലൂ​ക്കാ​ണ് കൊ​ട്ടാ​ര​ക്ക​ര. തി​രു​വ​ന​ത​പു​രം ജി​ല്ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കു​മ്മി​ൾ, ന​ഗ​രൂ​ർ, മ​ട​ത്ത​റ, ചി​ത​റ, പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്.

ഓ​യൂ​ർ, പൂ​യ​പ്പ​ള്ളി മേ​ഖ​ല​യി​ൽ മാ​ത്രം 96റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം റേ​ഷ​ൻ എ​ല്ലാ മാ​സ​വും താ​മ​സി​ച്ചാ​ണ് എ​ത്തു​ന്ന​ത് എ​ന്ന് നി​ര​ന്ത​രം പ​രാ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും പു​തു​താ​യി ചാ​ർ​ജ് എ​ടു​ത്ത ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റും മു​ൻ കൈ​യെ​ടു​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി പൂ​യ​പ്പ​ള്ളി​യി​ൽ ഒ​രു പു​തി​യ എ​ൻ​എ​ഫ്എ​സ്എ സ​ബ് ഡി​പ്പോ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ 10ന് ​ആ​രം​ഭി​ച്ച സ​ബ് ഡി​പ്പോ​യി​ലേ​ക്ക് 6 സ​പ്ലൈ​ക്കോ ജീ​വ​ന​ക്കാ​രെ പോ​സ്റ്റ്‌ ചെ​യ്തി​ട്ടും ജീ​വ​ന​ക്കാ​ർ പു​തി​യ ഗോ​ഡൗ​ണി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടി. വ​കു​പ്പ് മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടു​പോ​ലും ഇ​തു​വ​രെ 3 ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തു മൂ​ലം ജ​നു​വ​രി 19 മു​ത​ലാ​ണ് പൂ​യ​പ്പ​ള്ളി സ​ബ് ഡി​പ്പോ​യി​ൽ നി​ന്നും റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നാ​ൽ ജ​നു​വ​രി​യി​ലെ റേ​ഷ​ൻ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ഷ്ട പെ​ടാ​തി​രി​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ഈ ​മാ​സ​ത്തെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം കൂ​ടി വാ​ങ്ങാ​നു​ള്ള അ​നു​വാ​ദം സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റി​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​മോ​ഹ​ന​ൻ പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന ഇ​തു സം​ബ​ന്ധി​ച്ച് സി​വി​ൽ സ​പ്ലൈ ഡ​യ​റ​ക്ട​ർ, ക​ൺ​ട്രോ​ള​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.