മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ട​ത് ആ​ധി​പ​ത്യം
Tuesday, January 25, 2022 10:58 PM IST
അ​ഞ്ച​ല്‍ : കു​ടു​ബ​ശ്രീ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍​ണ ഇ​ട​തു​പ​ക്ഷ ആ​ധി​പ​ത്യം കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​പ്പി​ച്ചു.

അ​ഞ്ച​ല്‍, അ​ല​യ​മ​ന്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ട​തു​പ​ക്ഷ പ്ര​തി​നി​ധി​ക​ള്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.
ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ഉ​ച്ച​യോ​ടെ സ​മാ​പി​ച്ചു. സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്‍​പ​തു വാ​ര്‍​ഡു​ക​ളി​ല്‍ പ​തി​നെ​ട്ടി​ലും ഇ​ട​തു പ്ര​തി​നി​ധി​ക​ളാ​ണ് സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഉ​ച്ച​യോ​ടെ ന​ട​ന്ന ചെ​യ​ര്‍​പേ​ഴ്സ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​തി​രി​ല്ലാ​തെ​യാ​ണ് ഇ​ട​തു​പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചി​ല്ലിം​ഗ് പ്ലാ​ന്‍റ് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി​ഡി​എ​സ് അം​ഗം അ​നു വി​ജ​യ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യ​പ്പോ​ള്‍ വി​ള​ക്കു​പാ​റ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ജീ​ന വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ പ​തി​മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലും സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഇ​ട​തു​മു​ന്ന​ണി അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തെ​ന്ന​പോ​ലെ വീ​റും വാ​ശി​യും നി​റ​ഞ്ഞ​ത​യാ​രു​ന്നു കു​ള​ത്തു​പ്പു​ഴ​യി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്.

ഒ​രു​വേ​ള സി​പി​ഐ സി​പി​എം ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യം അ​ട​ക്കം സം​ജാ​ത​മാ​യെ​ങ്കി​ലും ചെ​യ​ര്‍​പേ​ഴ്സ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പ് ഇ​ട​തു​മു​ന്ന​ണി​യാ​യി മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. ക​ല്ലു​വെ​ട്ടാം​കു​ഴി വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി ​കൈ​ര​ളി ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഡാ​ലി വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള മി​നി വ​ര്‍​ഗീ​സാ​ണ് കു​ള​ത്തു​പ്പു​ഴ കു​ടും​ബ​ശ്രീ​യു​ടെ ഉ​പാ​ധ്യ​ക്ഷ. ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ല്‍ അ​മ്പ​ല​ക്ക​ട​വ് ഗ്രീ​ന്‍​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഇ​ട​ത് ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ക​രു​കോ​ണ്‍ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി​ഡി​എ​സ് അം​ഗം എ​സ് സു​ജ കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​നാ​യി. പു​ല്ലാ​ഞ്ഞി​യോ​ട് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള ഫൗ​സി​യാ ബീ​വി​യാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നേ​ടി​യ​റ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി​ന്ധു ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള രാ​ധി​ക മ​ണി വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ രാ​ജീ സ​തീ​ശ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യും, അ​മ്പി​ളി ബി​നു വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും ഇ​ട​ത് പ്ര​തി​നി​ധി​ക​ളാ​ണ്.

ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ലെ റ​സി​യ ചെ​യ​ര്‍​പേ​ഴ്സ​നാ​യും, സി​ന്ധു​ല​ക്ഷ​മ​ണ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ന് മു​ന്നേ​റ്റം ന​ട​ത്താ​ന്‍ സാ​ധി​ച്ച ഏ​ക പ​ഞ്ച​യ​ത്താ​യ തെ​ന്മ​ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു​ള്ള വ​ത്സ​ല ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​ന​ത്തേ​ക്കും, എ​സ് സി​ന്ധു വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​ന​ത്തേ​ക്കും വി​ജ​യി​ച്ചു.

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി സി​ന്ധു പ്ര​മോ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഗീ​താ ബാ​ബു​വാ​ണ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ. 35 അം​ഗ സി​ഡി​എ​സി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ധി​പ​ത്യ​മാ​ണ്.

ച​വ​റ: സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നാ​ലി​ട​ത്ത് എ​ല്‍​ഡി​എ​ഫും ഒ​രി​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു. നീ​ണ്ട​ക​ര, ച​വ​റ, തേ​വ​ല​ക്ക​ര, ച​വ​റ തെ​ക്കും​ഭാ​ഗം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫും പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫു​മാ​ണ് വി​ജ​യി​ച്ച​ത്.

നീ​ണ്ട​ക​ര​യി​ല്‍ പ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫും ര​ണ്ടു വാ​ര്‍​ഡു​ക​ലി​ല്‍ യു​ഡി​എ​ഫും ഒ​രു വാ​ര്‍​ഡി​ല്‍ ബി​ജെ​പി​യും വി​ജ​യി​ച്ചു. ഇ​വി​ടെ ദി​വ്യ​യാ​ണ് ചെ​യ​ര്‍​നേ​ഴ്‌​സ​ണ്‍. വൈ​സ് ചെ​യ​ര്‍​പേ​ഴി​സ​ണ്‍ പ്രി​യ​യാ​ണ്. ച​വ​റ പ​ഞ്ചാ​യ​ത്തി​ല്‍12- ഇ​ട​ത്ത് എ​ല്‍​ഡി​എ​ഫും 11-ഇ​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു.

ഇ​വി​ടെ പ്രീ​യ​ജോ​ണും മെ​ര്‍​ലി​നു​മാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും വൈ​സ് ചെ​ര്‍​പേ​ഴ്‌​സ​ണും. തേ​വ​ല​ക്ക​ര​യി​ല്‍ എ​ല്‍​ഡി​എ​ഫ് 18-ഇ​ട​ത്ത് വി​ജ​യി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫ് അ​ഞ്ചി​ട​ത്ത് വി​ജ​യി​ച്ചു. ര​തീ​ദേ​വി​യാ​ണ് ചെ​യ​ർ പേ​ഴ്‌​സ​ണ്‍. വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ശ്രീ​ല​ത​യാ​ണ്. ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് ഏ​ഴി​ട​ത്ത് എ​ല്‍​ഡി​എ​ഫും ആ​റി​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു.

ഹി​ല്‍​ഡ​യും ശ​ശി​ക​ല​യു​മാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണും. പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ 7-ഇ​ട​ത്ത് എ​ല്‍​ഡി​എ​ഫും 16-ഇ​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു. ര​മ്യ​യും സു​ഭ​ദ്ര​യു​മാ​ണ് ചെ​യ​ര്‍ പേ​ഴ്‌​സ​ണും വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണും.

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് തെ​രെ​ഞ്ഞ​ടു​പ്പി​ൽ സി ​പി എം ​വി​ജ​യം നേ​ടി. ര​ശ്മി റ്റി.​കെ (കൊ​ച്ചു പ്ലാം​മൂ​ട് ) ചെ​യ​ർ​പേ​ഴ്സ​ൺ, ഷീ​ലാ ബൈ​ജു (താ​ഴം) വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നി​വ​രെ തെ​ഞ്ഞ​ടു​ത്തു.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​വേ​ലാ​യു​ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റു​മ​ല​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​ശ്രീ സി ​ഡി എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി ​പി എ​മ്മി​ന് വി​ജ​യം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു​മു​ന്ന​ണി​യി​ലെ ഘ​ട​ക ക​ക്ഷി​ക​ളാ​യ സി​പി​എ​മ്മും സി ​പി ഐ ​യു മാ​യി​ട്ടാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു.

സി ​ഡി എ​സ് ചെ​യ​ർ പേ​ഴ്സ​ണാ​യി സി ​പി എ​മ്മി​ലെ റീ​ജ 11 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ സി ​പി ഐ​യി​ലെ സ​ര​സ്വ​തി​യ്ക്ക് അ​ഞ്ച് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ യി ​ഉ​ഷാ​കു​മാ​രി​യെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. സി​പി​എ​മ്മി​ന് 10 ,സി​പി​ഐ​യ്ക്ക് 3, കോ​ൺ​ഗ്ര​സി​ന് ഒ​ന്നും അം​ഗ​ങ്ങ​ളെ വീ​തം വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര​രാ​ണ് വി​ജ​യി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര: കു​ടും​ബ​ശ്രീ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും സി​പി എം ​പ്ര​തി​നി​ധി​ക​ൾ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യാ​യി മ​ത്സ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ, ഉ​മ്മ​ന്നൂ​ർ, മൈ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​വും ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ങ്ങ​ളും സി​പി​എം ക​ര​സ്ഥ​മാ​ക്കി.

ഉ​മ്മ​ന്നൂ​ർ, മൈ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി​പി​ഐ​യ്ക്കാ​ണ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം. കു​ള​ക്ക​ട : ശ്രീ​ജാ​കു​മാ​രി എ​ൻ (ചെ​യ​ർ​പേ​ഴ്സ​ൺ), പ്രീ​ത (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ) മൈ​ലം : ബി​ന്ദു ഉ​ത്ത​മ​ൻ (ചെ​യ​ർ​പേ​ഴ്സ​ൺ), സു​ജാ​മോ​ൾ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ) ഉ​മ്മ​ന്നൂ​ർ : മോ​ള​മ്മ ജോ​സ് (ചെ​യ​ർ​പേ​ഴ്സ​ൺ), ഉ​ഷാ ബാ​ല​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ) കൊ​ട്ടാ​ര​ക്ക​ര : ശ്രീ​ജ (ചെ​യ​ർ​പേ​ഴ്സ​ൺ), രാ​ധാ​മ​ണി (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ).