വ്യാ​ജ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക് മോ​ഷ്ടി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
Tuesday, January 25, 2022 10:58 PM IST
കൊ​ല്ലം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി​ടി​കൂ​ടി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത പ​ൾ​സ​ർ ബൈ​ക്ക് സ്പെ​യ​ർ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ക​ട​ത്തി കൊ​ണ്ടു പോ​യ യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

പാ​രി​പ്പ​ള​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​യാ​യ അ​ന്പി​ളി​യു​ടെ പ​ൾ​സ​ർ ബൈ​ക്കാ​ണ് ക​ട​ത്തി കൊ​ണ്ടു പോ​യ​ത്. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്ക് ക​ട​ത്തി കൊ​ണ്ടു​പോ​യ​വ​രെ പോ​ലീ​സ് പി​ടി കൂ​ടി​യ​ത്.

ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം അ​തു​ൽ ഭ​വ​നം വീ​ട്ടി​ൽ അ​തു​ൽ (19), മേ​വ​ന​ക്കോ​ണം തു​ള​സി ഭ​വ​ന​ത്തി​ൽ മ​ഹേ​ഷ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ൽ​ജ​ബാ​ർ, എ​സ്‌​ഐ മാ​രാ​യ അ​നൂ​പ് സി ​നാ​യ​ർ, ജ​യിം​സ്, എ​എ​സ്ഐ അ​ഖി​ലേ​ഷ്, എ​സ് സി​പി​ഓ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡു ചെ​യ്തു.