കൊല്ലം: ജില്ലയിൽ ഇന്നലെ 4452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശത്തു നിന്നുമെത്തിയ രണ്ട് പേർക്കും സമ്പർക്കം മൂലം 4413 പേർക്കും 37 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗബാധ. 632 പേർ രോഗമുക്തി നേടി.
കൊല്ലം കോർപ്പറേഷനിൽ 1058 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 78, കരുനാഗപ്പള്ളി- 106, കൊട്ടാരക്കര -75, പരവൂർ -50 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ-169, അലയമൺ-55, ആദിച്ചനല്ലൂർ-42, ആര്യങ്കാവ്-16, ആലപ്പാട്-29, ഇടമുളയ്ക്കൽ-128, ഇട്ടിവ-64, ഇളമാട്-34, ഇളമ്പളളൂർ-69, ഈസ്റ്റ് കല്ലട-22, ഉമ്മന്നൂർ-38, എഴുകോൺ-33, ഏരൂർ-83, ഓച്ചിറ-95, കടയ്ക്കൽ-56, കരവാളൂർ-40, കരീപ്ര-39, കല്ലുവാതുക്കൽ-69, കുണ്ടറ-32, കുന്നത്തൂർ-14, കുമ്മിൾ-26, കുലശേഖരപുരം-37, കുളക്കട-23, കുളത്തൂപ്പുഴ-20, കൊറ്റങ്കര-33, ക്ലാപ്പന-25, ചടയമംഗലം-56, ചവറ-54, ചാത്തന്നൂർ-104, ചിതറ-52, ചിറക്കര-40, തലവൂർ-34, തഴവ-69, തൃക്കരുവ-6, തൃക്കോവിൽവട്ടം-57, തെക്കുംഭാഗം-16, തെന്മല-46, തേവലക്കര-87, തൊടിയൂർ-39, നിലമേൽ-20, നീണ്ടകര-25, നെടുമ്പന-49, നെടുവത്തൂർ-57, പട്ടാഴി-28, പട്ടാഴി വടക്കേക്കര-25, പത്തനാപുരം-103, പനയം-17, പന്മന-50, പവിത്രേശ്വരം-59, പിറവന്തൂർ-32, പൂതക്കുളം-80, പൂയപ്പളളി-22, പെരിനാട്-45, പേരയം-17, പോരുവഴി-17, മൺട്രോത്തുരുത്ത്-3, മയ്യനാട്-28, മേലില-41, മൈനാഗപ്പളളി-79, മൈലം-24, വിളക്കുടി-28, വെട്ടിക്കവല-49, വെളിനല്ലൂർ-56, വെളിയം-25, വെസ്റ്റ് കല്ലട-11, ശാസ്താംകോട്ട-41, ശൂരനാട് നോർത്ത്-87, ശൂരനാട് സൗത്ത്-16 എന്നിങ്ങനെയാണ് രോഗബാധിതർ.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് തല കോവിഡ് സ്ക്വാഡ് പരിശോധനയിൽ 250 ഓളം കേസുകളിൽ താക്കീതു നൽകി
കരുനാഗപ്പള്ളിയിൽ ഓച്ചിറ, ക്ലാപ്പന, തഴവ, തൊടിയൂർ ഭാഗങ്ങളിൽ 15 പേർക്ക് നോട്ടീസ് നൽകി. കുന്നത്തൂരിൽ ശാസ്താംകോട്ട, പോരുവഴി, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്ത 37 പേർക്ക് താക്കീത് നൽകി.
അഞ്ചാലുംമൂട്,കേരളപുരം, കുണ്ടറ ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പൊതുഇടങ്ങളിലും പരിശോധന നടത്തി 35 കേസുകളിൽ താക്കീത് നൽകി ചാത്തന്നൂർ,പരവൂർ, ഇരവിപുരം, പൊഴിക്കര, വാളത്തുങ്കൽ എന്നിവിടങ്ങളിലെ റേഷൻകട, ബാങ്കുകൾ ബെവ്കോ ഔട്ട് ലെറ്റുകൾ, ബീച്ച്, സ്വകാര്യ ബസുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അൻപതോളം പേർക്ക് താക്കീത് നൽകി.
കൊട്ടാരക്കരയിൽ കാത്തിരത്തുംമൂട്, ചിതറ, വളവുപച്ച, മടത്തറ, കലയപുരം ചെല്ലിമുക്ക് മേഖലയിൽ 50 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 80 പേർക്ക് താക്കീത് നൽകി .
പിടവൂർ, ആവണീശ്വരം, കുന്നിക്കോട്, ഇളമ്പൽ, വിളക്കുടി എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാസ്ക് ശരിയായി ധരിക്കാത്ത 21 പേർക്കും കോവിഡ്
മാനദണ്ഡ ലംഘനം നടത്തിയ 13 സ്ഥാപനങ്ങൾക്കും താക്കീത് നൽകി. പുനലൂരിലെ വിവിധ പ്രദേശങ്ങളിലെ പരിശോധനയിൽ 12 പേർക്ക് താക്കീത് നൽകി.