പി​ട​വൂ​ര്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി
Thursday, January 27, 2022 11:01 PM IST
പ​ത്ത​നാ​പു​രം: കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ഗ്രൂ​പ്പ് ക​ല​ഹം പ​ത്ത​നാ​പു​ര​ത്ത് വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള​ള പോ​ര് നേ​തൃ​ത്വ​ത്തേ​യും വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​പി​ട​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യാ​ണ് വീ​ണ്ടും വി​വാ​ദം. യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന ബാ​ങ്കി​ൽ ഐ ​ഗ്രൂ​പ്പി​ലെ വി​ൻ​സെ​ന്‍റ് ഡാ​നി​യേ​ലാ​യി​രു​ന്നു ബാ​ങ്ക് പ്ര​സി​ഡന്‍റ്. പ​തി​നൊ​ന്ന് അം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ ഏ​ഴ് പേ​ര്‍ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ലി​നെ പു​റ​ത്താ​ക്കി. എ ​ഗ്രൂ​പ്പി​ലെ ലാ​ലു​മോ​ന്‍ അ​ട്ടി​മ​റി​യി​ലൂ​ടെ പ്ര​സി​ഡ​ന്റാ​വു​ക​യും ചെ​യ്തു. കോ​ണ്‍​ഗ്ര​സി​നു​ള​ളി​ലെ ക​ടു​ത്ത പോ​രി​നെ തു​ട​ര്‍​ന്ന് ഭ​ര​ണ​സ​മി​തി രാ​ജി​വെ​ച്ച് അ​ഡ്മി​നി​സ്ട്ര​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ബാ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ത്. ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷം വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ലും അ​ടു​ത്ത ര​ണ്ട​ര വ​ര്‍​ഷം ലാ​ലു​മോ​നെ​യു​മാ​യി​രു​ന്നു പാ​ര്‍​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ന് കാ​ത്ത് നി​ല്‍​ക്കാ​തെ ഒ​രു വ​ര്‍​ഷ​മാ​യ​പ്പോ​ഴേ​ക്കും ഏ​ഴ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ ലാ​ലു​മോ​ന്‍ പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു.