ഉ​ള്‍​ക്ക​ട​ലി​ല്‍ ഉ​ല്ലാ​സ യാ​ത്ര​യ്ക്കും കെ​എ​സ്​ആ​ര്‍​ടി​സി
Thursday, May 5, 2022 11:51 PM IST
കൊല്ലം: കൊ​ല്ല​ത്ത് നി​ന്ന് 14ന് ​കെ​എ​സ്ആ​ര്‍​ടി​സി ബസി​ല്‍ ക​യ​റി​യാ​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് ക​പ്പ​ലി​ല്‍ ഉ​ല്ലാ​സ യാ​ത്ര പോ​കാം. ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ജ​ല​യാ​ന​മാ​യ നെ​ഫെ​ര്‍​ട്ടി​റ്റി​യി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നാ​ണ് ബ​സ് യാ​ത്ര. കേ​ര​ള ഷി​പ്പി​ങ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​നും കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലും ചേ​ര്‍​ന്നാ​ണ് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

14 ന് ​രാ​വി​ലെ 4.30ന് ​ലോ​ഫ്‌​ളോ​ര്‍ എ​സി ബസി​ല്‍ പു​റ​പ്പെ​ട്ട് കൊ​ച്ചി​യി​ലെ​ത്താം. കൊ​ച്ചി​യി​ല്‍ നി​ന്നും ഒന്പതിന് ക​പ്പ​ല്‍ പു​റ​പ്പെ​ടും. യാ​ത്ര പൂ​ര്‍​ത്തി​യാ​യ​ശേ​ഷം കൊ​ച്ചി​യി​ല്‍​നി​ന്ന് ബ​സി​ല്‍ ത​ന്നെ കൊ​ല്ല​ത്ത് തി​രി​കെ​യെ​ത്താം. അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണ് ഉ​ള്‍​ക്ക​ട​ല്‍ യാ​ത്ര. ക​പ്പ​ലി​നു​ള്ളി​ല്‍ മ്യൂ​സി​ക് വി​ത്ത് ഡി.​ജെ, ഗെ​യി​മു​ക​ള്‍, ബു​ഫെ ല​ഞ്ച്, കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക ഗെ​യിം സോ​ണ്‍, തീ​യ​റ്റ​ര്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 3500 രൂ​പ​യും അഞ്ചുമു​ത​ല്‍ 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 1800 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ക​പ്പ​ലി​ലെ ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഫോൺ: 9496675635 8921950903, 7012669689, 9447721659.