പ്ര​ഫ. ഡി. ​ശ​ശി​ധ​ര​ന്‍ അ​വാ​ര്‍​ഡ് എ​സ്. വി​ക്ര​മ​ന്
Thursday, May 12, 2022 11:45 PM IST
കൊ​ല്ലം: സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും അ​ധ്യാ​പ​ക​നും മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യി​രു​ന്ന പ്ര​ഫ. ഡി. ​ശ​ശി​ധ​ര​ന്‍റെ സ്മ​ര​ണ​ക്കാ​യി പ്ര​ഫ. ഡി. ​ശ​ശി​ധ​ര​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​വ​ര്‍​ഷ​ത്തെ പ്ര​ഫ. ഡി. ​ശ​ശി​ധ​ര​ന്‍ അ​വാ​ര്‍​ഡ് എ​സ്. വി​ക്ര​മ​ന് സ​മ്മാ​നി​ക്കും.
മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കൊ​ല്ലം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, കിം​സാ​റ്റ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സു​ദീ​ര്‍​ഘ​മാ​യ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് എ​സ്. വി​ക്ര​മ​ന്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്.
പ​തി​ന​യ്യാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. 15 ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ഡ​യ​റ​ക്ട​റും, സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗ​വു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​സ്. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഫ. ഡി. ​ശ​ശി​ധ​ര​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം.​ജി. മ​നോ​ജ് അ​റി​യി​ച്ചു.