ഭാ​ര​തരാ​ജ്ഞി മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, May 13, 2022 11:00 PM IST
കാ​രാ​ളി​മു​ക്ക്: പ​ട്ട​ക​ട​വ് പ​രി​ശു​ദ്ധ ഭാ​ര​ത രാ​ജ്ഞി മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഫാ. ജോ​യ്സ​ൺ ജോ​സ​ഫ് കൊ​ടി​യേ​റ്റി. കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ദേ​ന്തി മാ​രു​ടെ മു​ടി​യും തി​രി​യും ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കി​യ​തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി.​ ഫാ ബേ​ണി വ​ർ​ഗീ​സ്, ഫാ ​നി​തേ​ഷ് ഗോ​മ​സ് എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​കി.
തുടർന്ന് നടന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക്ഫാ. ലാ​സ​ർ എ​സ് പ​ട്ട​ക​ട​വ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​ന​ലൂ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സാം ഷൈ​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
ഇ​ന്ന് രാ​വി​ലെ 7.30ന് ​പ​ട്ട​ക​ട​വ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 6.30ന് ​ഭാ​ര​ത രാ​ജ്ഞി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ടു​ള്ള​ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. പ​ട്ട​ക​ട​വ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് നാ​ലു​മു​ക്ക്, കാ​രാ​ളി​മു​ക്ക് വ​ഴി ഭാ​ര​ത രാ​ജ്ഞി​യു​ടെ ആ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ സാ​യാ​ഹ്ന പ്രാ​ർ​ഥ​ന. ശ​ക്തി​കു​ള​ങ്ങ​ര ഇ​ട​വ​ക വി​കാ​രി ഫാ.​ലൈ​ജു ഐ​സ​ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൊ​ല്ലം വാ​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 9.30ന് ​സ​മൂ​ഹ​ബ​ലി. രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സന്‍റ് മ​ച്ചാ​ഡോ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.
യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​ സ്റ്റീ​ഫ​ൻ തോ​മ​സ് ചാ​ല​ക്ക​ര വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​സ് ക​പ്പൂ​ച്ചി​ൻ, ഫാ.​ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.
16ന് ​രാ​വി​ലെ 7.30ന് ​കൃ​ത​ജ്ഞ​ത ദി​വ്യ​ബ​ലി. ഫാ ​ജോ​യ്സ​ൺ ജോ​സ​ഫ് കാ​ർ​മി​ക​നാ​കും. ഫാ ​ഷാ​ജി സ്റ്റീ​ഫ​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.​തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ ​ജോ​യ്സ​ൺ ജോ​സ​ഫ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​നി​ൽ എ​സ് മ​ണ​ലി​ൽ, കെ ​ജെ തോ​മ​സ്, ആ​ന്‍റ​ണി. എ​സ്, നി​ർ​മ്മ​ല ജോ​യ്, ബെ​ന​ഡി​ക്റ്റ് വി ​തു​ട​ങ്ങി​യ​വ​ർ​അ​റി​യി​ച്ചു .