അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ശ്​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്: മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍
Friday, May 13, 2022 11:32 PM IST
അ​ഞ്ച​ല്‍ : അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍. പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ഇ​വ ക​ണ്ടെ​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. പ​ല കാ​ര്യ​ങ്ങ​ളി​ലും കേ​ര​ളം രാ​ജ്യ​ത്തി​ന്‌ മാ​തൃ​ക​യാ​ണ്. ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന അ​തി​ദാ​രി​ദ്ര​രു​ടെ ക​ണ​ക്കി​ലും കേ​ര​ള​മാ​ണ് ഏ​റ്റ​വും പി​ന്നി​ല്‍. ഇ​ത്ത​രം നേ​ട്ട​ങ്ങ​ള്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​തും ന​ട​ത്തു​ന്ന​തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഫ്രണ്ട് ഓ​ഫീ​സ്, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​അ​ജ​യ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​മ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക​കു​മാ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ജി ​അ​ജി​ത്ത്, ഷൈ​ന്‍ ബാ​ബു, വി ​രാ​ജി ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ഉ​ദ്ധ്യോ​ഗ​സ്ഥ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.