കു​രീ​പ്പ​ള്ളി വൈ​എം​സി​എ അ​നു​മോ​ദ​ന​സ​മ്മേ​ള​നം ന​ട​ത്തി
Friday, May 13, 2022 11:32 PM IST
കൊ​ട്ടി​യം : കു​രീ​പ്പ​ള്ളി വൈ​എം​സി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗ​ൽ അ​വാ​ർ​ഡ് ജേ​താ​വ് സൂ​സ​ൻ ചാ​ക്കോ നൂ​റ് കോ​ടി ബി​സി​ന​സ് നേ​ട്ടം കൈ​വ​രി​ച്ച യു​വ ഐ​ടി സം​ര​ഭ​ക​ൻ ജോ​ബീ ജോ​ൺ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​ദ​വി​യി​ൽ സ്ഥാ​ന​ക​യ​റ്റം ല​ഭി​ച്ച അ​നി​ൽ ഫി​ലി​പ് എ​ന്നി​വ​രെ അ​നു​മോ​ദി​ക്കാ​ൻ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
കു​ണ്ട​റ എം ​എ​ൽ എ ​പി.​സി വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​എ​സ് ഐ ​സ​ഭ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ.​ഉ​മ്മ​ൻ ജോ​ർ​ജ് അ​നു​സ​മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ ​എം സി ​എ പ്ര​സി​ഡ​ന്‍റ് എം ​തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ​ത്ത​ല മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യൂ​സ് എ​ബ്ര​ഹാം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​മോ​സ് ത​ര​ക​ൻ, സി​എ​സ്ഐ ച​ർ​ച്ച് ഇ​ട​വ​ക​വി​കാ​രി റ​വ.​നോ​ബി​ൾ ബ്രൈ​റ്റ്. വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ ജി.​വി ചാ​ക്കോ കെ .​ജേ​ക്ക​ബ്, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, റ്റി.​കെ യോ​ഹ​ൻ, കെ .​ജോ​ൺ, വൈ ​ത​ങ്ക​ച്ച​ൻ, പി. ​കെ അ​ല​ക്സാ​ണ്ട​ർ, ജോ​ൺ വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, കെ.​ഗീ​വ​ർ​ഗീ​സ്, ജെ.​ബി​നോ​യി, ആ​നീ ബാ​ബു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.