തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം: മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്താ​ന്‍ ജ​ല​ന​ട​ത്തം
Sunday, May 15, 2022 1:01 AM IST
കൊല്ലം: ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ ഉ​റ​വി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശു​ചീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി 2 ന്‍റെ ഭാ​ഗ​മാ​യു​ള്ള തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​യൂ​ര്‍ കൊ​ള​ഞ്ഞി തോ​ടാ​ണ് ന​ട​ത്ത​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. തോ​ടി​ന്‍റെ അ​വ​സ്ഥ പ​രി​ശോ​ധി​ച്ച് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തി​യ ഇ​ട​ങ്ങ​ളി​ല്‍ ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും. ഉ​റ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ക്കും.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളി​ലും ജി​ഐഎ​സ് മാ​പ്പി​ങ്ങ് ന​ട​ത്തി. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ബോ​ട്ടി​ലു​ക​ളും കൈ​മാ​റി. ഓ​രോ വാ​ര്‍​ഡു​ക​ളി​ലും ജ​ല​സ​മി​തി രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കി. മ​ലി​നീ​ക​ര​ണ ഉ​റ​വി​ട​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കി മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കും.

ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജീ​വ്, ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ സ്മി​ത വി. ​നാ​യ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.