ചിന്നക്കടയിലെ ത​ക​ർ​ന്ന റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ക്കാ​നാ​യി​ല്ല
Thursday, May 19, 2022 11:27 PM IST
കൊ​ല്ലം: മി​നി​ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്ന റെ​യി​ൽ​വേ ഗേ​റ്റ് ഇ​ന്ന​ലെ തു​റ​ക്കാ​നാ​യി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം. ക​ന​ത്ത മ​ഴ​യും പ​ണി​ക​ൾ​ക്ക് ത​ട​സ​മാ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ ഗേ​റ്റ് തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ഗേ​റ്റ് അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ര​ണ്ടാം ദി​വ​സ​വും ത​ട​സ​പ്പെ​ട്ടു. ഗേ​റ്റ് തു​റ​ക്കി​ല്ല​ന്ന് അ​റി​യാ​തെ ഗേ​റ്റി​ന് ഇ​രു​വ​ശ​വും പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യും ദൃ​ശ്യ​മാ​യി. ഗേ​റ്റി​ന് ര​ണ്ട് വ​ശ​ത്തും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്റ്റോ​പ്പ് ബോ​ർ​ഡ് മാ​ത്ര​മാ​ണ് വ​ച്ചി​രു​ന്ന​ത്. ഇ​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ചി​ന്ന​ക്ക​ട​യി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് സൂ​ച​ന​ക​ൾ ഒ​ന്നും ന​ൽ​കി​യ​തു​മി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ല്ലം ന​ഗ​ര​ത്തി​ൽ ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ - സി​ഐ​ടി​യു​വി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ക​ട​നം കൂ​ടി ന​ട​ന്ന​പ്പോ​ൾ വൈ​എം​സി​എ റോ​ഡി​ൽ വാ​ഹ​ന​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.