കൊ​ല്ലം രൂ​പ​ത​യി​ൽ സി​ന​ഡ് ആ​രം​ഭിച്ചു
Friday, May 20, 2022 11:19 PM IST
കൊല്ലം: ആ​ഗോ​ള ക​ത്തോ​ലി​ക്കാ തി​രു​സ​ഭ​യു​ടെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​സ് പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത സി​ന​ഡാ​ത്മ​ക സ​ഭ അ​ഥ​വാ ഒ​ന്നി​ച്ചു മു​ന്നേ​റു​ന്ന സ​ഭ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​ന​ഡി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ൽ ഇ​ന്ന​ലെ വൈ​കുന്നരേം കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ ഡോ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രിയുടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യോ​ട് കൂ​ടി​യാ​ണ് സി​ന​ഡ് ആ​രം​ഭി​ച്ച​ത്.
കഴിഞ്ഞ പ​തി​ന​ഞ്ചിന് വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പ് ആ​ഘോ​ഷ​മാ​യി ബി​ഷ​പ്പ് ഹൗ​സി​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് പ്ര​തി​ഷ്ഠ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.
ബിഷപ്പിന്‍റെ നേതൃത്വത്തിൽ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, പ​ല മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ ഒ​രു​മി​ച്ച് കൊ​ട്ടി​യം ക്രി​സ്തു ജ്യോ​തി​സ് ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ഇന്നും നാളെയുമായി സി​ന​ഡ് ച​ർ​ച്ച​ക​ൾ ന​ട​ത്തും.
കൂ​ട്ടാ​യ്മ പ​ങ്കാ​ളി​ത്തം പ്രേ​ക്ഷി​ത​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് സി​ന​ഡ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക. സി​ന​ഡ് നാളെ സ​മാ​പി​ക്കും.