ആ​ശുപ​ത്രി പ​റ​മ്പി​ലെ​ ത​ടി​ മോ​ഷ​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സമരം നടത്തി
Saturday, May 21, 2022 11:52 PM IST
ചാ​ത്ത​ന്നൂ​ർ : നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ 27 മ​ര​ങ്ങ​ൾ ആ​രു​മ​റി​യാ​തെ മു​റി​ച്ചു ക​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും 23-ാം വാ​ർ​ഡ് മെ​മ്പ​റി​നും പ്ര​തീ​കാ​ത്മ​ക​മാ​യി ‘ത​സ്ക​ര​പ​ട്ടം’ ന​ൽ​കി​യും പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിന്‍റേ​യും, 23-ാം വാ​ർ​ഡ് മെ​മ്പ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രം മു​റി​ച്ച് ക​ട​ത്തി​യി​രി​ക്കു​ന്ന​തെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നേ​രി​ട്ട് ചെ​ന്നാ​ണ് മു​റി​ച്ച ത​ടി​ക​ൾ ക്ര​യി​നും ലോ​റി​ക​ളും ഉ​പ​യോ​ഗി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് പോ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ർ ത​ന്നെ സാ​ക്ഷി​യാ​ണ്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ അ​റി​വോ സ​മ്മ​ത മോ ​ഇ​ല്ലാ​തെയാ​ണ് ത​ടി​ക​ൾ ക​ട​ത്തി​കൊ​ണ്ട് പോ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്തി​നും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യ സ്ഥി​തി​ക്ക് മോ​ഷ​ണ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​വാ​ൻ ത​യാ​റാ​വ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും വനം വകുപ്പിനും ഉ​ൾ​പ്പ​ടെ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെ​മ്പ​റും രാ​ജി വെ​യ്ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.​

ഇ​വി​ടെ ന​ട​ന്ന അ​ഴി​മ​തി​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ സി ​പി എം ​ജി​ല്ലാ നേ​തൃ​ത്വം ത​യാ​റാ​വ​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സിപിഎം ​നേ​തൃ​ത്വം എ​ടു​ത്താ​ൽ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്നും അ​ഴി​മ​തി​ക്കാ​രെ പു​റ​ത്താ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നും ഫൈ​സ​ൽ കു​ള​പ്പാ​ടം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് മു​ട്ട​ക്കാ​വ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ന​ല്ലൂ​ർ സ​മ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ പു​തു​ച്ചി​റ, നി​സാം പു​ന്നൂ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ, ഹാ​ഷിം, റ​ജി​ല ഷാ​ജ​ഹാ​ൻ, ഷീ​ല മ​നോ​ഹ​ര​ൻ, സു​ജ ബി​ജു, ശി​വ​ദാ​സ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ന​ല്ലി​ല, ഹ​രി​കു​മാ​ർ, ഷ​ഹീ​ർ മു​ട്ട​ക്കാ​വ്, ഷ​മീ​ർ തൈ​ക്കാ​വ് മു​ക്ക് സു​ൽ​ഫി ചാ​ല​ക്ക​ര, മ​നോ​ഹ​ര​ൻ, ശ​രീ​ഫ് കു​ള​പ്പാ​ടം, അ​ൻ​സാ​ർ കു​ള​പ്പാ​ടം, തൗ​ഫീ​ഖ്, ബി​നോ​യ്, ഹ​സൈ​ൻ, ഷി​ബി​ലി, അ​ജ്മ​ൽ വ​ട​ക്കേ മു​ക്ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും മു​റി​ച്ച് മാ​റ്റി​യ മ​ര​ങ്ങ​ളി​ൽ കു​റ​ച്ചു​ഭാ​ഗം ഇ​ന്ന​ലെ അ​ർ​ധരാ​ത്രി​യോ​ടു​കൂ​ടി ആ​രോ തി​രി​കെ കൊ​ണ്ടി​ട്ടു. ത​ടി​ക​ൾ രാ​ത്രി​യി​ൽ കൊ​ണ്ടി​ട്ടി​രു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പക്കൽ ഉ​ണ്ട് എ​ന്നാ​ണ് അ​റി​യു​വാ​ൻ ക​ഴി​ഞ്ഞ​ത്.

ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന് ഫൈ​സ​ൽ കു​ള​പ്പാ​ടം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും.

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ ആ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി കൊ​ണ്ടു​പോ​യ​ത് എ​ന്ന് കാ​ണി​ച്ച് നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ത്ത് ന​ൽ​കി​യ തോ​ടു​കൂ​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.