ല​ഹ​രി​മ​രു​ന്ന് കേ​സി​ൽപ്പെ​ട്ട​ ആ​ളി​ന്‍റെ സ്വ​ത്ത് ക​ണ്ട ുകെ​ട്ടി
Saturday, May 21, 2022 11:53 PM IST
കൊ​ല്ലം: ല​ഹ​രി​മ​രു​ന്ന് കേ​സി​ൽപ്പെ​ട്ട​ ആ​ളി​ന്‍റെ സ്വ​ത്ത് ക​ണ്ട ുകെ​ട്ടി. കൂ​ടി​യ അ​ള​വി​ൽ സി​ന്ത​റ്റി​ക്ക് ഡ്ര​ഗ് വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളി​ന്‍റെ വാ​ഹ​നം ആണ് പോ​ലീ​സ് ക​ണ്ട ു കെ​ട്ടിയത്. ക​രു​നാ​ഗ​പ്പ​ള​ളി ക്ലാ​പ്പ​ന വ​ര​വി​ള പാ​ല​ക്കു​ള​ങ്ങ​ര കൊ​ല്ല​ന്‍റെ കി​ഴ​ക്ക​തി​ൽ അ​ൽ അ​മീ​ൻ (22) ന്‍റെ ജീ​പ്പാ​ണ് പോ​ലീ​സ് ക​ണ്ട ു കെ​ട്ടി​യ​ത്. ഇ​യാ​ൾ മ​യ​ക്ക് മ​രു​ന്ന് വ്യാ​പാ​ര​ത്തി​ലൂ​ടെ സ​ന്പാ​ദി​ച്ച ജീ​പ്പാ​ണ് ക​ണ്ട ു കെ​ട്ടി​യ​ത്.

നി​ര​ന്ത​രം ബാം​ഗ്ലൂ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ മാസം ബംഗളൂരി​ൽ നി​ന്നും മ​ട​ങ്ങി ഓ​ച്ചി​റ​യി​ൽ ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ആണ് 11.92 ഗ്രാം ​എംഡിഎംഎ​യും 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ ര​ണ്ട ് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന എംഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വിക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ സി​റ്റി പോ​ലീ​സ് മ​യ​ക്ക്മ​രു​ന്ന് വി​രു​ദ്ധ സ്പെ​ഷൽ സ്ക്വാ​ഡി​ന്‍റെ (ഡാ​ൻ​സാ​ഫ്) നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ണ്ട ു കെ​ട്ടി​യ വി​വ​രം ചെ​ന്നൈ കേ​ന്ദ്ര​മാ​യ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യെ പോലീസ് അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​യ​ക്ക് മ​രു​ന്ന് വി​പ​ണ​ത്തി​ലൂ​ടെ സ​ന്പാ​ദി​ച്ച പ​ണം ക​ണ്ട ുകെ​ട്ടു​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ൽ ആ​ദ്യ​മാ​ണ്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണന്‍റെ മേ​ൽ നോ​ട്ട​ത്തി​ൽ സി.​ബ്രാ​ഞ്ച് എസിപി സ​ക്ക​റി​യ മാ​ത്യൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ച്ചി​റ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്. പി, ​എ​സ്‌​ഐ മാ​രാ​യ നി​യാ​സ്. എ​ൽ, എഎ​സ്‌​​ഐ മാ​രാ​യ സ​ന്തോ​ഷ്, വോ​ണു​ഗോ​പാ​ൽ, സിപി​ഒ രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ത്ത് ക​ണ്ട ് കെ​ട്ടി​യ​ത്.