ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Sunday, May 22, 2022 11:12 PM IST
കൊ​ല്ലം: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മൂ​ല​തെ​ങ്ങു​വി​ള കോ​ള​നി​യി​ൽ മ​ഹേ​ഷ്(27) ആ​ണ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പ്ര​തി നി​യ​മാ​നു​സ​ര​ണം നി​രോ​ധി​ക്ക​പ്പെ​ട്ട ക​ഞ്ചാ​വാ​ണ് കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റാം​കു​ഴി ജം​ഗ്ഷ​നു സ​മീ​പം ക​ണ്ട ഇ​യാ​ളെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 36 ഗ്രാം ​ക​ഞ്ചാ​വ് 5 ചെ​റു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ടു​ത്തു.
ചാ​ത്ത​ന്നൂ​ർ എ​സി​പി ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്എ​ച്ച്ഒ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ആ​ശ.​വി രേ​ഖ, എ​എ​സ്ഐ മാ​രാ​യ അ​നി​ൽ​കു​മാ​ർ, പ്ര​ജീ​ബ് സി​പി​ഒ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: പൗ​ള്‍​ട്രി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ (കെ​പ്‌​കോ) തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​സ്റ്റോ​റന്‍റി​ലേ​ക്ക് താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ് ആ​ന്‍​ഡ് ബി ​മാ​നേ​ജ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി : 35നും 60​നും മ​ദ്ധ്യേ. ഡി​പ്ലോ​മ ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെന്‍റ് പാ​സാ​യ 10 വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത മു​ന്‍​പ​രി​ച​യം ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ത്തി​ന്റെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.
അ​പേ​ക്ഷ​ക​ള്‍ ബ​യോ​ഡേ​റ്റ സ​ഹി​തം 30ന് ​മു​ന്പാ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കേ​ര​ള സം​സ്ഥാ​ന പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (കെ​പ്‌​കോ) ടി.​സി 30/697 പേ​ട്ട, തി​രു​വ​ന​ന്ത​പു​രം-695024 മേ​ല്‍​വി​ലാ​സ​ത്തി​ല്‍ അ​യ​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് [email protected] gmail.com മെ​യി​ലി​ലോ 0471 2478585, 2468585, 2477676 ന​മ്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.