സ്കൂ​ളു​ക​ളി​ൽ മാ​തൃ​ഭാ​ഷാ പ​ഠ​നം ഉ​റ​പ്പാക്ക​ണം: മ​ല​യാ​ള ഐ​ക്യ​വേ​ദി
Sunday, May 22, 2022 11:17 PM IST
കൊല്ലം: കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം ജൂ​ൺ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം മ​ല​യാ​ള മാ​ധ്യ​മ​ത്തി​ലു​ള്ള ക്ലാ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഭാ​വി​യി​ൽ ഗു​രു​ത​ര​മാ​യ സാ​മൂ​ഹ്യ അ​സ​ന്തു​ലി​താ​വ​സ്ഥ സം​ജാ​ത​മാ​ക്കു​മെ​ന്ന് മ​ല​യാ​ള ഐ​ക്യ​വേ​ദി.
ഒ​ന്നാ​മ​ത്തെ ഡി​വി​ഷ​നി​ൽ 30 കു​ട്ടി​ക​ൾ ഉ​ള്ള മ​ല​യാ​ളം ക്ലാ​സ് പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മാ​ത്രം ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ലെ പ്ര​വേ​ശ​നം എ​ന്ന​താ​ക​ണം സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ സ​മീ​പ​നം, പ്ര​ത്യേ​കി​ച്ച് ഒ​ന്നാം ക്ലാ​സി​ൽ. മ​ല​യാ​ളം മാ​ധ്യ​മ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ഭാ​ഷാ​ശേ​ഷി​യും ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷാ ശേ​ഷി​യും ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​രും പി​ടി​എയും ​ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ്ണ ഭ​ര​ണ ഘ​ട​നാ സാ​ക്ഷ​ര​ത കൈ​വ​രി​ക്കാ​ൻ ന​ട​ത്തു​ന്ന സി​റ്റി​സ​ൺ 2022 എ​ന്ന സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​നും പ​ര​വൂ​ർ ഗ്ര​ന്ഥ​പ്പു​ര ഹാ​ളി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഡി.​സു​ധീ​ന്ദ്ര​ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ട​ന്ത​കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ലി​ജി​ൻ കോ​വൂ​ർ, ഗി​രി​ജാ മോ​ഹ​ൻ, നൂ​ർ​ജ​ഹാ​ൻ, സു​നി​താ ദി​നേ​ശ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.