മ​ത്സ്യ​മേ​ഖ​ല​യെ ദ്രോ​ഹി​ക്കു​ന്ന ന​യ​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ൻ​മാ​റ​ണം
Monday, May 23, 2022 11:11 PM IST
ച​വ​റ: മ​ത്സ്യ​മേ​ഖ​ല ദ്രോ​ഹി​ക്കു​ന്ന ന​യ​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ മ​ത്യാ​സ്.​ മ​ത്സ്യ​മേ​ഖ​ല സം​ര​ക്ഷ​ണ ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ന് മു​ന്നി​ൽ ന​ട​ന്ന മ​ത്സ്യ​മേ​ഖ​ല പ​ണി​മു​ട​ക്ക് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​കേ​ണ്ട സ​ർ​ക്കാ​രു​ക​ൾ വ​ള​രെ ദോ​ഷ​ക​ര​മാ​യ നി​യ​മ​ങ്ങ​ളാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം ആ​ണ് മ​ത്സ്യ മേ​ഖ​ല​യി​ൽ​നി​ന്നും ല​ഭ്യ​മാ​കു​ന്ന​ത്. ഏ​റ്റ​വും പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു തൊ​ഴി​ൽ മേ​ഖ​ല​യാ​ണ്. ക​ട​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്ക് റോ​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​രാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ടി​ക്ക​ടി​യു​ള്ള ഇ​ന്ധ​ന വ​ർ​ധ​ന​വും ഇ​ത​ര​ഫീ​സു​ക​ളു​ടെ വ​ർ​ദ്ധ​ന​വും ഈ ​മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യാ​ണ്. ഈ ​തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ക​രു​ത​ലോ​ടെ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ചാ​ർ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു ഫ്രാ​ൻ​സി​സ്, അ​നി​ൽ ജോ​ൺ, രാ​ജു, ജോ​യി മ​ത്യാ​സ്, അ​ൽ​ഫോ​ൺ​സ് ഫി​ലി​പ്പ്, കെ​ജ് യേ​ശു​ദാ​സ​ൻ, രാ​ജു പെ​ട്രോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.