വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച ശേ​ഷം സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ന്നു
Friday, May 27, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് അ​വ​ശ​യാ​ക്കി​യശേ​ഷം സ്വ​ർ​ണ​മാ​ല​യും പ​ണ​വും ക​വ​ർ​ന്നു. നെ​ടു​വ​ത്തൂ​ർ നീ​ലേ​ശ്വ​രം ക​ല്ലു​വാ​തു​ക്ക​ൽ മേ​രി (85) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.
വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​വാ​യ യു​വാ​വ് വൃ​ദ്ധ​യി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ച്ച ശേ​ഷ​മാ​ണ് അ​വ​രെ ആ​ക്ര​മി​ച്ച​ത്.​നി​ല​വി​ള​ക്കു കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​യാ​യി നി​ല​ത്തു വീ​ണ​പ്പോ​ൾ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല ഊ​രി​യെ​ടു​ത്തു. പി​ന്നീ​ട് അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മെ​ടു​ത്തശേ​ഷം യു​വാ​വ് പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ടു.​ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ചെ​റു​മ​ക​നാ​ണ് വൃ​ദ്ധ അ​വ​ശ​യാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.