കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും 31ന് രാവിലെ 10ന് സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയാകും. മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തും. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്റ് പ്രകാശനവും മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ. പ്രേമചന്ദ്രന് എംപി, എംഎല്‍എമാരായ എം. മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീ നാരായണ ഓപണ്‍ യൂണിവെഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പഠന സെഷനുകള്‍ 31ന് രാവിലെ 11.30 ന് തുടങ്ങും. വിജ്ഞാന സമ്പത്ത്ക്രമത്തില് തദ്ദേശസ്വയംഭരണ പരിസരം, ശക്തി, സാധ്യത, വെല്ലുവിളികള്‍ വിഷയാവതരണം സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് പ്രഫ. വി. കെ. രാമചന്ദ്രന് നടത്തും. പ്രൊഫ. കെ. കുഞ്ഞാമന്, നവകേരള മിഷന് കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അക്കാദമിക് കമ്മിറ്റി അംഗം പ്രഫ. പി. കെ. രവീന്ദ്രന്, ഡോ. ജെ. ഗ്രേഷ്യസ്, സംഘാടക സമിതി കണ്‍വീനര്‍ ഡോ. എം. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടിന് തദ്ദേശസ്വയംഭരണവും ആസൂത്രണവും സാധ്യതകളും പ്രശ്നങ്ങളും ഒരു പുനര്‍നിര്‍ണയം സെഷനില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് വിഷയാവതരണം നടത്തും.
ഡോ. ടി. എം. വിജയന്, ഡോ. പി. ഗംഗാധരന്, പ്രൊഫ. മൃദുല്‍ ഈപ്പന്, ഡോ. ജയമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും. ‘മികച്ച 10 പദ്ധതി നിര്‍ദേശങ്ങളുടെ അവതരണവും ചര്‍ച്ചയും' സെഷന് 3.15ന് ആരംഭിക്കും. ഡോ. സി. ഉദയകല, ഡോ. സി.പി. വിനോദ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, ഡോ. സണ്ണി ജോര്‍ജ് കെ.എസ്, ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന പഠനാനുഭവങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്.വി. സുധീര്‍ മോഡറേറ്ററാകും. തുടര്‍ന്ന് കലാസന്ധ്യ.
ജൂണ്‍ ഒന്നിന് രാവിലെ 10ന് തുടങ്ങുന്ന ‘നവകേരള നിര്‍മിതിയില്‍ വിദ്യാഭ്യാസവും പരിശീലനവും സാധ്യതകള്‍’ സെഷനില്‍ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. ഇക്ബാല്‍ വിഷയാവതരണം നടത്തും. കെ.ഡി.ഐ.എസ്.സി മെംബര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്, പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ. മിനി സുകുമാര്‍, അസാപ് ചെയര്‍പേഴ്സണ്‍ ഡോ. ഉഷ ടൈറ്റസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്റ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.
11.30 ന് ‘വിദ്യാഭ്യാസവും പരിശീലനവും പരിവര്‍ത്തന നേതൃത്വത്തിന്' സെഷനില്‍ കെഎസ്എച്ച്ഇസി വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍ വിഷയാവതരണം നടത്തും സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ.പി. പ്രേംകുമാര്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ്, പ്രൊഫ. കെ. എന്‍. ഗണേശ്, പ്രഫ. എസ്. ശാരദക്കുട്ടി, ഡോ. എ. പസ്ലിത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് വൈകുന്നേരം 3.45 ന് നടക്കുന്ന കോണ്‍വൊക്കേഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മുഖ്യഅതിഥിയായി മന്ത്രി ജെ. ചിഞ്ചു റാണി പങ്കെടുക്കും.