വാ​യ​ന​യി​ലൂ​ടെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്ക​ണം: ജി​ല്ലാ കള​ക്ട​ർ
Sunday, June 19, 2022 11:08 PM IST
കൊല്ലം: ആ​ഴ​മേ​റി​യ വാ​യ​ന​യി​ലൂ​ടെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, പി. ​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി പി. ​എ​ന്‍. പ​ണി​ക്ക​രു​ടെ സ്മ​ര​ണാ​ര്‍​ഥം ആ​ച​രി​ക്കു​ന്ന വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. വാ​ക്കു​ക​ൾ ഇ​ഴ ചേ​ർ​ത്തു​വെ​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ​ര​ന്ന വാ​യ​ന​യാ​ണ് മ​നു​ഷ്യ​ന്‍റെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്ക് ഏ​റ്റ​വും അ​നി​വാ​ര്യമെന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പി. ​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​പി. കെ. ​ഗോ​പ​ന്‍ പി. ​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.

പു​സ്ത​ക​ങ്ങ​ളു​ടേ​യും, അ​റി​വി​ന്‍റെ​യും വി​ശാ​ല​മാ​യ ലോ​കം മ​ല​യാ​ളി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ, വാ​യ​ന​യു​ടെ അ​ത്ഭു​ത ലോ​ക​ത്തേ​ക്ക് ഓ​രോ മ​ല​യാ​ളി​യേ​യും കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ മ​ഹാ​നാ​ണ് പി. ​എ​ൻ പ​ണി​ക്ക​ർ. വാ​യി​ച്ചു വ​ള​ര്‍​ന്ന്, ചി​ന്തി​ച്ചു വി​വേ​കം നേ​ടു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഗ്രാ​മ​ങ്ങ​ള്‍ തോ​റും സ​ഞ്ച​രി​ച്ച് വീ​ടു​ക​ളി​ല്‍ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ച വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹമെന്ന് പി.​കെ ഗോ​പ​ൻ അ​നു​സ്മ​രി​ച്ചു.

ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍.കൃ​ഷ്ണ​കു​മാ​ര്‍ വാ​യ​നാ ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. ജൂ​ലൈ ഏ​ഴ് വ​രെ​യാ​ണ് വാ​യ​നാ പ​ക്ഷാ​ച​ര​ണം. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.ബി.മു​ര​ളീ​കൃ​ഷ്ണ​ന്‍, ഡി. ​സു​കേ​ശ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.ഐ. ലാ​ല്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.എ​സ്. അ​രു​ണ്‍, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. എ​സ്. ര​ശ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.