വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ട്ട​ര്‍ ടെ​സ്റ്റിം​ഗ് ലാ​ബ് സ്ഥാ​പി​ക്കു​ന്നു
Friday, June 24, 2022 12:13 AM IST
ച​വ​റ : നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും പൈ​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ജ​ല​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ചു.
എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളു​ക​ളി​ലെ കെ​മി​സ്ട്രി ലാ​ബു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്തി വാ​ട്ട​ര്‍ ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും 7.5 ല​ക്ഷം രൂ​പ യാ​ണ് അ​നു​വ​ദി​ച്ച​ത്.

തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ഗ​വ. എ​ച്ച് എ​സ് എ​സ്, പ​ന്മ​ന​മ​ന​യി​ല്‍ എ​സ് ബി ​വി എ​സ് ജി ​എ​ച്ച് എ​സ് എ​സ്, തെ​ക്കും​ഭാ​ഗം ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച് എ​സ് എ​സ്, കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ജി ​വി എ​ച്ച് എ​സ് എ​സ്, പു​ത്ത​ന്‍​തു​റ ഗ​വ. എ ​എ​സ് എ​ച്ച് എ​സ് എ​സ്, വ​ള​ളി​ക്കീ​ഴ് ഗ​വ. എ​ച്ച് എ​സ് എ​സ് എ​ന്നീ 6 സ്കൂ​ളു​ക​ളി​ലാ​യാ​ണ് വാ​ട്ട​ര്‍​ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

ഒ​രു ലാ​ബ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 1.25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കും. കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് നി​ര്‍​വ​ഹ​ണ​ചു​മ​ത​ല.ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തും 5 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥി​തി​ചെ​യ്യു​ന്ന 6 ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ല്‍ വാ​ട്ട​ര്‍ ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​റി​യി​ച്ചു.