മ​ല​യോ​ര ഹൈ​വേ​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് അ​പ​ക​ടം
Friday, June 24, 2022 12:15 AM IST
അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് അ​പ​ക​ടം. ഭാ​ര​തീ​പു​രം പൂ​വ​ണ​ത്തും​മൂ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടേ​മു​ക്ക​ലോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലേ​ക്ക് ബേ​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​ക​വേ ആ​ണ് അ​പ​ക​ടം. വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കു​ള​ത്തു​പ്പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​വ​രു​ടെ പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ല.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യ്ക്കൊ​പ്പം മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പാ​ത​യി​ല്‍ അ​പ​ക​ടം നി​ത്യ സം​ഭ​വ​മാ​ണ് എ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.