അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ ക​ര്‍​മ​ പ​ദ്ധ​തി വേ​ണം: നി​യ​മ​സ​ഭാ സ​മി​തി
Friday, June 24, 2022 12:17 AM IST
കൊല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ത​ട​യു​ന്ന​തി​ന് ബ​ഹു​മു​ഖ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി ക​മ്മി​റ്റി. കള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

കാ​യ​ലു​മാ​യി അ​തി​ര്‍​ത്തി​പ​ങ്കി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണം. ക​ക്കൂ​സ്-​അ​റ​വു​ശാ​ല-​ഹൗ​സ് ബോ​ട്ട് മാ​ലി​ന്യം, പ്ലാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ കാ​യ​ലി​ല്‍ ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണം.

മ​ണ്‍​റോ​തു​രു​ത്തി​ല്‍ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഫ്‌​ളോ​ട്ടിം​ഗ് സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ക്ക​ണം. നി​യ​മ​സ​ഭാ പ​രി​സ്ഥി​തി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ. ​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി.

കാ​യ​ല്‍ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളെ സ​ജ്ജ​മാ​ക്കും. വീ​ടു​ക​ളി​ലെ​യും ബോ​ട്ടു​ക​ളി​ലെ​യും ക​ക്കൂ​സ്മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് സീ​വേ​ജ് പ്ലാ​ന്‍റു​ക​ള്‍ നി​ര്‍​മി​ക്കും. വീ​ടു​ക​ളി​ല്‍ സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന നി​ര്‍​മി​ച്ച് ന​ല്‍​കും. ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബോ​ട്ടു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദ്ദേ​ശി​ച്ചു.

കാ​യ​ല്‍​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി. കാ​യ​ല്‍​മേ​ഖ​ല​യി​ലെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് കോ​ട്ടം വ​രു​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നാ​ല്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി രൂ​പീ​ക​രി​ക്കും. കാ​യ​ലി​ന് ചു​റ്റു​മു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ജി​ല്ല​യി​ലെ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും നി​വേ​ദ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു. കെ​എ​സ്​ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം, കു​രീ​പ്പു​ഴ ച​ണ്ടി​ഡി​പ്പോ, സാ​മ്പ്രാ​ണി​ക്കോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളും എം​എ​ല്‍​എ​മാ​രു​മാ​യി കെ.​ഡി.പ്ര​സേ​ന​ന്‍, യു.​പ്ര​തി​ഭ എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

സ​മി​തി അം​ഗം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, എഡി​എം ബീ​ന​റാ​ണി, സ​ബ് കള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ജ​യ​ശ്രീ, പ​രി​സ്ഥി​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ബി. ​ശ്രീ​കു​മാ​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.