കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 24, 2022 12:17 AM IST
കൊ​ല്ലം: കേ​ര​ള ക​ത്തോ​ലി​ക്ക വി​ദ്യാ​ർ​ഥി സ​ഖ്യം (കെ​സി​എ​സ്എ​ൽ) പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10.30ന് ​കൊ​ല്ലം ഭാ​ര​ത​രാ​ജ്ഞി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി​റ്റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​സി​എ​സ്എ​ൽ ര​ക്ഷാ​ധി​കാ​രി​യും കെ​സി​ബി​സി വി​ദ്യ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ല്ലം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്ന് ‍ആ​യി​ര​ത്തി​ൽ​പ്പ​രം ക​ത്തോ​ലി​ക്ക വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.