മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞു; തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി
Friday, June 24, 2022 12:18 AM IST
ച​വ​റ : മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ​വ​രു​ടെ വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.

നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി ര​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ത്യ​ന്‍ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​തി​നെ​ട്ടു പേ​രെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കെ ​എം എം ​എ​ല്‍ ക​മ്പ​നി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ​രാ​ശ​ക്തി എ​ന്ന വ​ള്ള​ത്തി​ന്‍റെ വ​ല കു​രു​ങ്ങി​യ​ത​റി​ഞ്ഞ് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പു​റ​പ്പെ​ടാ​ന്‍ ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് വ​ള്ളം മ​റി​ഞ്ഞു എ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ നീ​ണ്ട​ക​ര അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജ​യി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് സി ​ഐ.​എ​സ്. എ​സ് ബൈ​ജു, എ​സ്ഐ. വി.​വി​നു, സി​പി​ഒ​മാ​രാ​യ ജോ​ണ്‍, മ​നോ​ജ്, ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വ​ള്ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന വ​ള്ളം കെ​ട്ടി വ​ലി​ച്ച് ക​ര​ക്കെ​ത്തി​ക്കു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നു ശേ​ഷം പ​രാ​ശ​ക്തി വ​ള്ള​ത്തി​ന്‍റെ കു​ടു​ങ്ങി​യ വ​ല എ​ടു​ത്തു​മാ​റ്റു​ക​യും ചെ​യ്തു.