വ​നി​താ സ​മ്മേ​ള​ന​വും വ​ര​വേ​ല്‍​പും സം​ഘ​ടി​പ്പി​ച്ചു
Friday, June 24, 2022 11:07 PM IST
ച​വ​റ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​യി​യേ​ഷ​ന്‍ (കെ ​എ​സ് എ​സ് പി ​എ) ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ​നി​താ സ​മ്മേ​ള​ന​വും പു​തി​യ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള വ​രേ​വേ​ല്‍​പും സം​ഘ​ടി​പ്പി​ച്ചു.
വ​നി​താ സ​മ്മേ​ള​നം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഷെ​മി​യും പു​തി​യ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള വ​ര​വേ​ല്‍​പ് സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ചി​ദം​ബ​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​എ​സ് എ​സ് പി ​എ നി​യോ​ജ​ക മ​ണ്ഡ​ലം വ​നി​താ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഭാ​യി​യും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ്. പി.​എം. വൈ​ദ്യ​നും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​സീം ബീ​വി, മാ​രി​യ​ത്ത്, കു​ല്‍​സം ഷം​സു​ദീ​ന്‍, രാ​ജ​മ്മ എ​ന്നി​വ​ര്‍ വ​നി​താ സ​മ്മേ​ള​ന​ത്തി​ലും പി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജ്യോ​തി പ്ര​കാ​ശ്, എ.​എ. റ​ഷീ​ദ്, വാ​രി​യ​ത്ത് മോ​ഹ​ന്‍ കു​മാ​ര്‍, കെ.​ആ​ര്‍.​നാ​രാ​യ​ണ​പി​ള്ള, എ.​കെ. ഫ്രാ​ങ്കി​ളി​ന്‍, എ. ​മു​ഹ​മ്ദ് കു​ഞ്ഞ്, ജ​യ, ബ​ഷീ​ര്‍. സി.​കെ അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ വ​രേ​വ​ല്‍​പ് സ​മ്മേ​ള​ന​ത്തി​ലും പ്ര​സം​ഗി​ച്ചു.

കേ​ര​ള​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക്
പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി

കു​ണ്ട​റ: കേ​ര​ള​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വാ​യ​ന​പ​ക്ഷാ​ച​ര​ണ ത്തോ​ട​നു​ബ​ന്ധി​ച്ച്ച​ന്ദ​ന​ത്തോ​പ്പ് മം​ഗ​ളോ​ദ​യ​ത്തി​ൽ ര​ത്നാ​ക​ര​നും കു​ടു​ബ​വും ലൈ​ബ്ര​റി​ക്ക് 100 പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു, സെ​ക്ര​ട്ട​റി വി. ​വി​നോ​ദ്‌​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം വി. ​പ്ര​സ​ന്ന​കു​മാ​ർ, ക​മ്മി​റ്റി അം​ഗം വി.​സു​രേ​ഷ്, അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.